Sunday, 31 March 2013

ഡൈമണ്ട് കട്സ്


ചേരുവകൾ 

1. മൈദാ മാവ്- 1 കപ്പ്‌ 
2. മുളക് പൊടി - 2 ടീ സ്പൂണ്‍ 
3. കുരുമുളക് പൊടി - 1 ടീ സ്പൂണ്‍ 
4. ഉപ്പ് - ആവശ്യത്തിന് 
5. നെയ്യ് - 2 ടേബിൾ സ്പൂണ്‍ 
6. തിളപ്പിച്ച വെള്ളം - 2 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. മൈദാ മാവും, മുളക് പൊടിയും , കുരുമുളക് പൊടിയും ഉപ്പും നെയ്യും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴയ്ക്കുക.



2. ചെറിയ ഉരുളകളാക്കുക. 



3. ചപ്പാത്തി പലകയിൽ വെച്ച് പരത്തുക. 



4. ഒരു കത്തി ഉപയോഗിച്ച് ചപ്പാത്തി നീളത്തിൽ കുറെ കഷ്ണങ്ങളായി മുരിക്കുക. കുറുകെയും മുറിക്കുക. ഓരോ കഷ്ണവും ഡൈമണ്ട് ആകൃതിയിൽ ആകണം. 



5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഓരോ കഷ്ണമായി എണ്ണയിലേക്ക് ഇടുക. ഒരു തവി കൊണ്ട് ചെറുതായി ഇളക്കുക. 



6. നന്നായി മൂത്ത് വരുമ്പോൾ ഒരു ടിഷ്യു പേപ്പറിലേക്ക് മാറ്റുക. 


7. ചൂടാറുമ്പോൾ ഒരു പ്ലാസ്റ്റിക്‌ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കുക. 

പച്ചമാങ്ങ ജ്യൂസ്‌


ചേരുവകൾ 

1. പച്ചമാങ്ങ - 2
2. നാരങ്ങ നീര് - 2 ടീ സ്പൂണ്‍
3. ഉപ്പ് - ആവശ്യത്തിന്
4. തണുത്ത  വെള്ളം - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം 

1. പച്ചമാങ്ങ തൊലി കളഞ്ഞു ചെറുതായി അരിയുക.

2. അരിഞ്ഞ മാങ്ങയും നാരങ്ങ നീരും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക .

3. ജ്യൂസ്‌ അരിച്ചെടുത്ത ശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് കുടിക്കുക.



ഈന്തപ്പഴം അച്ചാർ / Dates pickle



ചേരുവകൾ 

1. ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് - 1 കപ്പ്‌
2. ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് - 2 ടേബിൾ സ്പൂണ്‍
3. മുളക് പൊടി - 3 ടീ സ്പൂണ്‍
4. ഉപ്പ്- ആവശ്യത്തിനു
5. കായപ്പൊടി - 1/4 ടീ സ്പൂണ്‍
6. ഉലുവപ്പൊടി - 1/4 ടീ സ്പൂണ്‍
7. കടുക്
8. വറ്റൽ മുളക് -3
9. നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍
10. വിനാഗിരി - 5 ടേബിൾ സ്പൂണ്‍



തയ്യാറാക്കുന്ന വിധം 

1. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് താളിക്കുക.


2. കടുക് പൊട്ടുമ്പോൾ വറ്റൽ മുളക് ചേർത്തിളക്കുക.


3. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് ചേർത്ത് മൂപ്പിക്കുക . ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് വഴറ്റുക.



4. മുളക് പൊടിയും, ഉപ്പും, കായപ്പൊടിയും, ഉലുവാപ്പൊടിയും ചേർത്തിളക്കി  വിനാഗിരിയും ഒഴിച്ച് ചൂടാക്കുക.



5. വിനാഗിരി നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



6. ചൂടാറുമ്പോൾ ചെറിയ ഭരണിയിലെക്കോ കുപ്പിയിലേക്കോ മാറ്റി സൂക്ഷിക്കാം.

Saturday, 30 March 2013

ആപ്പിൾ പുഡിംഗ്



ചേരുവകൾ 

1. ആപ്പിൾ- 500 gm 
2. പാൽ - 4 കപ്പ്‌ 
3. പഞ്ചസാര- 4 ടീ സ്പൂണ്‍ 
4. ഉണക്കമുന്തിരി- 2 ടേബിൾ സ്പൂണ്‍ 
5. കോണ് ഫ്ളൌർ - 1 ടേബിൾ സ്പൂണ്‍ 
6. ഏലയ്ക്ക പൊടി - 1/ 4 ടി സ്പൂണ്‍ 



തയ്യാറാക്കുന്ന വിധം 

1. ആപ്പിൾ തൊലിയും കുരുവും  കളഞ്ഞു, ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചെടുക്കുക. 



2. ഉണക്കമുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക . 

3. മൂന്ന് കപ്പ്‌ പാൽ ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക. 


4. 1 കപ്പ്‌ പാലിൽ 1 ടേബിൾ സ്പൂണ്‍ കോണ് ഫ്ളൌർ  ചേർത്തിളക്കി  ബാക്കിയുള്ള പാലിനോടൊപ്പം യോജിപ്പിക്കുക. അടുപ്പിൽ വയ്ച്ചു നന്നായി ഇളക്കുക. 


5. പാൽ നന്നായി കുറുകി വരുമ്പോൾ ആപ്പിൾ പേസ്റ്റ്, പഞ്ചസാര, ഉണക്കമുന്തിരി പേസ്റ്റ്  ചേർത്ത് ഇളക്കുക . 


6. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം ഒരു പുഡിംഗ് ബൌളിലേക്ക് മാറ്റി ആറുവാൻ വയ്ക്കുക. 



7. ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂര് തണുപ്പിച്ച് ഉപയോഗിക്കുക . 


വാട്ടർമെലൻ ജെലാറ്റിൻസ്



ചേരുവകൾ 

1. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് - 3 കപ്പ്‌ 
2. പഞ്ചസാര- 4 ടേബിൾ സ്പൂണ്‍ 
3. നാരങ്ങ നീര് - 4 ടേബിൾ സ്പൂണ്‍ ( 2 നാരങ്ങയുടെ) 
4. ജെലാറ്റിൻ - 1 ടീ സ്പൂണ്‍ 
5. തണുത്ത വെള്ളം- 2 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. ഒരു കപ്പ്‌ തണുത്ത വെള്ളത്തില ഒരു ടീ സ്പൂണ്‍ ജെലാറ്റിൻ അലിയിക്കുക. 3 മിനിറ്റ് അനക്കാതെ വയ്ക്കുക. 

2. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞെടുത്ത ശേഷം നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 


3. ജെലാറ്റിൻ യോജിപ്പിച്ച വെള്ളം അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കുക.  ജെലാറ്റിൻ നന്നായി അലിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 


4. ചൂടാക്കിയ ജെലാറ്റിൻ തണ്ണിമത്തൻ ജ്യുസിലേക്ക് ചേർത്ത് ഇളക്കുക. 



5. ചെറിയ കപ്പുകളിലേക്ക് മാറ്റി ഫ്രീസറിൽ 6 മണിക്കൂര് വയ്ക്കുക.  നല്ല തണുപ്പോടെ ഫ്രീസറിൽ നിന്നും എടുത്തു  ഒരു പാത്രത്തിൽ  കമഴ്ത്തി വെച്ചതിനു ശേഷം കഴിക്കാം.  







Friday, 29 March 2013

ഈസി വെജിറ്റെരിയൻ ഐസ്ക്രീം



ചേരുവകൾ 

1. പാൽ - 500 ml
2. പഞ്ചസാര - 6 ടീ സ്പൂണ്‍
3. കോണ്‍ ഫ്ളൌർ - 1 ടേബിൾ സ്പൂണ്‍

 തയ്യാറാക്കുന്ന വിധം

1. പാൽ കാച്ചുക.


2. കാച്ചിയ പാലിൽ നിന്നും അര കപ്പ്‌ പാൽ  എടുത്തു  അതിലേക്കു കോണ് ഫ്ളൌർ ചേർത്ത് ഇളക്കുക.





3. കോണ്‍ ഫ്ലൗർ ചേർത്ത് ഇളക്കിയ പാലും പഞ്ചസാരയും ബാക്കിയുള്ള പാലിലേക്കു ചേർത്ത് തിളപ്പിക്കുക.




4. നന്നായി കുറുകി വരുന്നത്‌ വരെ ഇളക്കുക.



5. ഗ്യാസ് ഓഫ്‌ ചെയ്തതിനു ശേഷം ആറാൻ വയ്ക്കുക.

6. നന്നായി ആറി  കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി  ഫ്രീസെറിൽ വെച്ച് 2- 3 മണിക്കൂര്  തണുപ്പിക്കുക.



7. ഫ്രീസെറിൽ നിന്നും  എടുത്ത ശേഷം മിക്സിയിൽ അടിച്ചെടുക്കുക . വീണ്ടും ഫ്രീസെറിൽ വയ്ച്ചു 4 മണിക്കൂര് തണുപ്പിക്കുക.




Thursday, 28 March 2013

പനീർ ചപ്പാത്തി റോൾ






ചേരുവകൾ 

1. പനീർ- 200 ഗ്രാം 
2. തക്കാളി - 1 
3. കാപ്സികം - 1 
4. സവാള - 1 
5. പച്ചമുളക് - 2 
6. മുട്ട- 1 
7. ഇഞ്ചി - 1 കഷ്ണം 
8. വെളുത്തുള്ളി - 3 അല്ലി 
9. മുളക് പൊടി - 1  ടി സ്പൂണ്‍ 
10. പെരുംജീരക പൊടി - 1/ 4 ടി സ്പൂണ്‍ 
11 . കുരുമുളക് പൊടി - 1/ 2 ടി സ്പൂണ്‍ 
12 . വെളിച്ചെണ്ണ - ആവശ്യത്തിന് 
13. ഉപ്പ് - ആവശ്യത്തിന് 

ചപ്പാത്തി 

1. ഗോതമ്പുപൊടി - 2 കപ്പ്‌ 
2. ഉപ്പ്- ആവശ്യത്തിനു 
3. ചൂട് വെള്ളം - 2 തവി 




തയാറാക്കുന്ന വിധം 

ചപ്പാത്തി 

1. ഗോതമ്പ് പൊടിയും ഉപ്പും ചൂട് വെള്ളവും ചേർത്തിളക്കി ആറാൻ വയ്ക്കണം. ചൂട് ചെറുതായി മാറുമ്പോൾ നന്നായി കുഴച്ചു മാറ്റി വയ്ക്കുക. 


2. ചെറിയ ഉരുളകളാക്കിയതിനു ശേഷം ഓരോ ഉരുളയും ഗോതമ്പുപൊടിയിൽ മുക്കി ചപ്പാത്തി പലകയിൽ വെച്ച് പരത്തിയെടുക്കുക.





3. ചപ്പാത്തി കല്ല്‌ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ചപ്പാത്തി ഓരോ വശവും തിരിച്ചിട്ടു ചുട്ടെടുക്കണം .




4. തക്കാളിയും, കാപ്സികവും , സവാളയും, പച്ചമുളകും ചെറുതായി അരിയുക.


5. പനീർ  കൈ കൊണ്ട്ചെറുതായി പൊടിച്ചെടുക്കുക 



6. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന പനീർ ചേർത്ത് നന്നായിവറുത്തു മാറ്റി വയ്ക്കുക 


7.  ബാക്കിയുള്ള എണ്ണയിൽ അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക . ഇതിലേക്ക് അരിഞ്ഞു  വയ്ചിരിക്കുന സവാളയും കാപ്സികവും പച്ചമുളകും ചേർത്ത് വഴറ്റുക 




8. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ മുളക് പൊടിയും കുരുമുളക് പൊടിയും പെരുംജീരകപൊടിയും ഉപ്പും ചെര്തിലക്കിയത് ശേഷം തക്കാളി ചേര്ക്കുക.





9. തക്കാളി നന്നായി വാടി കഴിയുമ്പോൾ വറുത്തു വയ്ചിരിക്കുന്ന പനീർ ചേർത്ത് 5 മിനിറ്റ് കൂടി വഴറ്റുക.


10. ഒരു മുട്ട പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച്, ഉപ്പു ചേർത്തിളക്കുക.




11. ചപ്പാത്തി രണ്ടു വശവും തിരിച്ചിട്ടു ചുട്ടതിന് ശേഷം ഒരു വശത്ത് നടുവിലായി  ഒരു സ്പൂണ്‍ മുട്ട ഒഴിച്ച് മറിച്ചിടുക.


12. ചപ്പാത്തി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം മുട്ട ഉള്ള ഭാഗത്ത്‌ തയ്യാറാക്കി വയ്ചിരിക്കുന്ന പനീർ കൂട്ട് ചേർത്ത് മടക്കുക.


13. ചപ്പാത്തി മടക്കിയതിന് ശേഷം രണ്ടായി മുറിക്കുക .



ചൂടോടെ ടൊമറ്റൊ സോസ് കൂട്ടി കഴിക്കാം