Saturday, 16 March 2013

Egg Cutlet/ മുട്ട കട്‌ലെറ്റ്‌




ചേരുവകൾ 

1. മുട്ട- 5
2. ഉരുളകിഴങ്ങ് - 3
3. സവാള- 1
4. ചുവന്നുള്ളി- 6
5. ഇഞ്ചി- ചെറിയ കഷ്ണം
6. വെളുത്തുള്ളി- 4 അല്ലി
7. പച്ചമുളക് - 2
8. കറിവേപ്പില
9. കുരുമുളക് പൊടി -1 ടീ  സ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിന്
11. റൊട്ടിപൊടി -1 കപ്പ്‌
12 . വെളിച്ചെണ്ണ- ആവശ്യത്തിന്



തയാറാക്കുന്ന വിധം 

1. ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം  നന്നായി ഉടച്ചെടുക്കുക.





2. സവാളയും ചുവന്നുള്ളിയും പച്ചമുളകും ചെറുതായി അരിയുക.




3. ഒരു പാത്രത്തിൽ 4 മുട്ട പൊട്ടിച്ചൊഴിക്കുക .




4. ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിൽ നന്നായി അരച്ചെടുക്കുക.

5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയത്തിനു ശേഷം അരച്ചെടുത്ത  ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക.




6. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത് ഇളക്കുക.



7.  ഇതിലേക്ക് അരിഞ്ഞു വയ്ച്ചിരിക്കുന്ന സവാളയും ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റുക. സവാള ഇളം ബ്രൌണ്‍ കളർ ആകുന്നത് വരെ ഇളക്കണം.



8. പൊട്ടിച്ചു വയ്ചിരിക്കുന്ന 4 മുട്ടയും ചേർത്തിളക്കുക. ആവശ്യത്തിനു ഉപ്പും കുരുമുളകുപൊടിയും  ചേർത്ത് മുട്ട നല്ലത് പോലെ വെന്തു വരുന്നത് വരെ ഇളക്കുക.



9. ഇതിലേക്ക്  ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നല്ലത് പോലെ കുഴയ്ക്കുക. 



10. നന്നായി  ഉടച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കുക.  കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.

11. ബാക്കിയുള്ള ഒരു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. 



13. ഇഷ്ടമുള്ള ആകൃതിയില്‍ ആക്കിയതിന് ശേഷം മുട്ടയിൽ മുക്കി റൊട്ടിപൊടിയിൽ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക. 




14. രണ്ടു വശവും മറിച്ചിട്ട്  മൊരിച്ചെടുക്കണം. ചൂടോടെ ടൊമാറ്റോ സോസും സവാളയും ചേർത്ത് കഴിക്കാം. 



No comments:

Post a Comment