Thursday, 6 June 2013

ഏത്തപ്പഴം ബോണ്ട



ചേരുവകൾ 

1. പഴുത്ത ഏത്തപ്പഴം - 2
2. മൈദമാവ്‌ - 1 കപ്പ്‌
3. എലയ്ക്കാപൊടി- 1/4 ടേബിൾ സ്പൂണ്‍
4. പഞ്ചസാര - 5 ടേബിൾ സ്പൂണ്‍



തയ്യാറാക്കുന്ന വിധം 

1. ഏത്തപ്പഴം തൊലി കളഞ്ഞതിന് ശേഷം കൈ കൊണ്ട് നല്ലത് പോലെ ഉടയ്ക്കുക.

             

  

2. ഇതിലേക്ക് മൈദമാവും എലയ്ക്കപൊടിയും പഞ്ചസാരയും ചേർത്ത് കൈ കൊണ്ട് കുഴയ്ക്കുക.


3. ഏത്തപ്പഴവും മൈദമാവും നല്ലത് പോലെ യോജിപ്പിക്കണം.


4. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക.



5. എണ്ണ നന്നായി ചൂടാവുമ്പോൾ അതിലേക്കു കുഴച്ചു വയ്ച്ചിരിക്കുന്ന ബോണ്ട മാവ് ഒരു വടയുടെ വലിപ്പത്തിൽ എടുത്തു കൈ കൊണ്ട് എണ്ണയിലേക്ക്ഒഴിയ്ക്കുക.


6. ഓരോ വശവുംതിരിച്ചിട്ടു  നന്നായി മൊരിച്ചെടുക്കണം.


ചൂടോടെ ചായക്കൊപ്പം കഴിക്കാം.







No comments:

Post a Comment