1. മുട്ട- 2
2. സവാള - 1 ( ചെറുതായി അരിഞ്ഞത് )
3. കാപ്സികം - 1
4. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 2 ടീ സ്പൂണ്‍
5. എഗ്ഗ് നൂഡിൽസ് - 1 കവർ
6. സോയ സോസ് - 2 ടീ സ്പൂണ്‍
7. കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു
9. വെള്ളം - 3 കപ്പ്
10. തണുത്ത വെള്ളം - 3 കപ്പ്
11. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. മൂന്ന് കപ്പ് വെള്ളത്തില് നൂഡിൽസ് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വേവിക്കുക.
2. നന്നായി വെന്ത ശേഷം 3 കപ്പ് തണുത്ത വെള്ളത്തില് നൂഡിൽസ് കഴുകി അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
3. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് മൂപ്പിക്കുക. അതിനു ശേഷം സവാള ചേർത്ത് വഴറ്റുക. സവാള പകുതി വഴണ്ട് വരുമ്പോൾ കാപ്സികവും ഉപ്പും ചേർത്തിളക്കുക.
4. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ കുരുമുളകുപൊടിയും ഗരം മസാലയും ചേർത്തിളക്കുക. ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിചു നന്നായി ഇളക്കുക. മുട്ട നന്നായി വെന്ത് വരുന്നത് വരെ ഇളക്കണം.
5. ഇതിലേക്ക് അരിച്ചെടുത്ത നൂഡിൽസും ചേർത്ത് നന്നായി യോജിപ്പിക്കുക.
ചൂടോടെ റ്റൊമറ്റൊ സോസ് ചേർത്ത് കഴിക്കാം.
No comments:
Post a Comment