Wednesday, 17 April 2013

വിഷു കട്ട



ചേരുവകൾ 
1. പച്ചരി - 1 കപ്പ്‌
2. തേങ്ങാപാൽ - 6 കപ്പ്‌
3. പഞ്ചസാര- 1 / 2 കപ്പ്‌
4. ജീരകം പൊടിച്ചത്- 1/ 2 ടീ സ്പൂണ്‍
5. നെയ്യ് - 1 ടേബിൾ സ്പൂണ്‍




തയ്യാറാക്കുന്ന വിധം 

1. ഒരു പാത്രത്തിൽ നെയ്യ് പുരട്ടി വയ്ക്കുക.


2. ഒരു വലിയ പാത്രത്തില് 2 കപ്പ്‌ തേങ്ങാപാലും പഞ്ചസാരയും ചേർത്ത് ഇളക്കുക.


3. ഇതിലേക്ക് പച്ചരി ചേർത്ത് വേവിക്കുക . ജീരകം പൊടിച്ചതും ചേർത്ത്  നന്നായി ഇളക്കികൊണ്ടിരിക്കണം.




4. അരി വേവുന്നത്‌ അനുസരിച്ചു ബാകിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി ഇളക്കണം. 






5. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് പുരട്ടി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റുക.





6. ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.


No comments:

Post a Comment