Showing posts with label പുഡിംഗ്. Show all posts
Showing posts with label പുഡിംഗ്. Show all posts

Friday, 31 May 2013

മാങ്ങ പുഡിംഗ്





ചേരുവകൾ 

1.പഴുത്ത മാങ്ങ- 3 (ചെറുത്)
2. പഞ്ചസാര- 3/4 കപ്പ്‌ 
3. പാൽ - 1 കപ്പ്‌ 
4. വെള്ളം - 1/ 4 കപ്പ്‌ 
5. ജെലാറ്റിൻ - 2 ടേബിൾ സ്പൂണ്‍ 



തയ്യാറാക്കുന്ന വിധം 

1. പഴുത്ത മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക.



2. കഷ്ണങ്ങളാക്കിയ മാങ്ങയും, പഞ്ചസാരയും പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 




3. ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂണ്‍ ജെലാറ്റിൻ എടുത്തു അതിലേക്കു കാൽ കപ്പ്‌ വെള്ളം ചേർത്ത് ഇളക്കി, ജെലാറ്റിൻ അലിയാൻ 10 മിനിറ്റ് വയ്ക്കുക. 



4. അതിനു ശേഷം ജെലാറ്റിൻ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വെച്ച് ചൂടാക്കുക. ജെലാറ്റിൻ അലിയുന്നതു വരെ ചൂടാക്കുക.


5. മിക്സിയിൽ അടിച്ചെടുത്ത മാങ്ങാ- മിശ്രിതതിനോപ്പം അലിയിച്ച ജെലറ്റിനും ചേർത്ത് നന്നായി ഇളക്കി ഒന്ന് കൂടി മിക്സിയിൽ അടിച്ചെടുക്കുക. 


6. പുഡിംഗ് വിളമ്പാൻ ഉള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വെച്ച് 6-7 മണിക്കൂർ തണുപ്പിക്കുക.(ഫ്രീസെറിൽ ആണെങ്കിൽ 3- 4 മണിക്കൂർ  വയ്ച്ചാൽ മതിയാകും)



7. തണുത്തതിനു ശേഷം ഫ്രിഡ്ജിൽ നിന്നും മാറ്റി മാങ്ങാ കഷ്ണങ്ങൾ വയ്ച്ചു അലങ്കരിച്ചു വിളമ്പാം

Saturday, 30 March 2013

ആപ്പിൾ പുഡിംഗ്



ചേരുവകൾ 

1. ആപ്പിൾ- 500 gm 
2. പാൽ - 4 കപ്പ്‌ 
3. പഞ്ചസാര- 4 ടീ സ്പൂണ്‍ 
4. ഉണക്കമുന്തിരി- 2 ടേബിൾ സ്പൂണ്‍ 
5. കോണ് ഫ്ളൌർ - 1 ടേബിൾ സ്പൂണ്‍ 
6. ഏലയ്ക്ക പൊടി - 1/ 4 ടി സ്പൂണ്‍ 



തയ്യാറാക്കുന്ന വിധം 

1. ആപ്പിൾ തൊലിയും കുരുവും  കളഞ്ഞു, ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചെടുക്കുക. 



2. ഉണക്കമുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക . 

3. മൂന്ന് കപ്പ്‌ പാൽ ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക. 


4. 1 കപ്പ്‌ പാലിൽ 1 ടേബിൾ സ്പൂണ്‍ കോണ് ഫ്ളൌർ  ചേർത്തിളക്കി  ബാക്കിയുള്ള പാലിനോടൊപ്പം യോജിപ്പിക്കുക. അടുപ്പിൽ വയ്ച്ചു നന്നായി ഇളക്കുക. 


5. പാൽ നന്നായി കുറുകി വരുമ്പോൾ ആപ്പിൾ പേസ്റ്റ്, പഞ്ചസാര, ഉണക്കമുന്തിരി പേസ്റ്റ്  ചേർത്ത് ഇളക്കുക . 


6. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം ഒരു പുഡിംഗ് ബൌളിലേക്ക് മാറ്റി ആറുവാൻ വയ്ക്കുക. 



7. ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂര് തണുപ്പിച്ച് ഉപയോഗിക്കുക .