Showing posts with label ജെല്ലി. Show all posts
Showing posts with label ജെല്ലി. Show all posts

Thursday, 25 April 2013

തേങ്ങാപ്പാൽ ജെല്ലി



ചേരുവകൾ 

1. തേങ്ങാപ്പാൽ - 1 കപ്പ്‌
2. പാൽ - 1 കപ്പ്‌
3. പഞ്ചസാര- 3/ 4 കപ്പ്‌
4. ജെലാറ്റിൻ കാൽ കപ്പ്‌ വെള്ളത്തിൽ യോജിപ്പിച്ചത് - 1/ 4 കപ്പ്‌



തയ്യാറാക്കുന്ന വിധം 

1. അര ടീ സ്പൂണ്‍ ജെലാറ്റിൻ കാൽ കപ്പ്‌ വെള്ളത്തില് യോജിപ്പിക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അതിലേക്ക് ജെലാറ്റിൻ - വെള്ളം മിശ്രിതം ഇറക്കി വെച്ച് നന്നായി ഇളക്കുക. പഞ്ചസാര പാനി പോലെ ആകണം.

2. ഒരു വലിയ പാത്രത്തിൽ പാലും, തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.




3. പഞ്ചസാര നന്നായി അലിയുമ്പോൾ ഇതിലേക്ക് അലിയിച്ച ജെലാറ്റിൻ ചേർത്തിളക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം. 



4. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്ത് ആറാൻ വയ്ക്കുക.



5. ആറി കഴിയുമ്പോൾ ജെല്ലി ഉണ്ടാക്കാൻ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂർ തണുപ്പിക്കുക.



6. ഫ്രിഡ്ജിൽ നിന്നും എടുത്ത ശേഷം ജെല്ലി വയ്ചിരിക്കുന്ന പാത്രം ഒരു പരന്ന പാത്രത്തിൽ കമഴ്ത്തി വയ്ക്കുക. അതിനു ശേഷം മുകളിലെ പാത്രം പതുക്കെ മാറ്റുക.


7. ജെല്ലിയുടെ മുകളിൽ ഉണക്ക മുന്തിരിയും ബദാമും അണ്ടിപരിപ്പും മിക്സെദ് ഫ്രൂട്ട് ജാമും വയ്ച്ചു അലങ്കരിച്ചു കഴിക്കാം.




Saturday, 30 March 2013

വാട്ടർമെലൻ ജെലാറ്റിൻസ്



ചേരുവകൾ 

1. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് - 3 കപ്പ്‌ 
2. പഞ്ചസാര- 4 ടേബിൾ സ്പൂണ്‍ 
3. നാരങ്ങ നീര് - 4 ടേബിൾ സ്പൂണ്‍ ( 2 നാരങ്ങയുടെ) 
4. ജെലാറ്റിൻ - 1 ടീ സ്പൂണ്‍ 
5. തണുത്ത വെള്ളം- 2 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. ഒരു കപ്പ്‌ തണുത്ത വെള്ളത്തില ഒരു ടീ സ്പൂണ്‍ ജെലാറ്റിൻ അലിയിക്കുക. 3 മിനിറ്റ് അനക്കാതെ വയ്ക്കുക. 

2. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞെടുത്ത ശേഷം നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 


3. ജെലാറ്റിൻ യോജിപ്പിച്ച വെള്ളം അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കുക.  ജെലാറ്റിൻ നന്നായി അലിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 


4. ചൂടാക്കിയ ജെലാറ്റിൻ തണ്ണിമത്തൻ ജ്യുസിലേക്ക് ചേർത്ത് ഇളക്കുക. 



5. ചെറിയ കപ്പുകളിലേക്ക് മാറ്റി ഫ്രീസറിൽ 6 മണിക്കൂര് വയ്ക്കുക.  നല്ല തണുപ്പോടെ ഫ്രീസറിൽ നിന്നും എടുത്തു  ഒരു പാത്രത്തിൽ  കമഴ്ത്തി വെച്ചതിനു ശേഷം കഴിക്കാം.