Showing posts with label പലഹാരങ്ങള്‍. Show all posts
Showing posts with label പലഹാരങ്ങള്‍. Show all posts

Tuesday, 8 October 2013

ഫ്രഞ്ച് ഫ്രൈസ്


ചേരുവകൾ 

1. ഉരുളക്കിഴങ്ങ് - 3 
2. വെളിച്ചെണ്ണ - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം 

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിന് ശേഷം നന്നായി കഴുകിയെടുക്കുക 



2. ഉരുളക്കിഴങ്ങ് ഒരു സെന്റി മീറ്റർ വീതിയിൽ മുറിക്കുക


3. മുറിച്ചെടുത്ത കഷ്ണങ്ങൾ ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ച വെള്ളത്തിൽ 20 മിനിറ്റ് വയ്ക്കുക 


4. 20 മിനിറ്റ് കഴിഞ്ഞു ഓരോ കഷ്ണം വീതം വെള്ളത്തില നിന്നുമെടുത്തു റ്റിഷ്യു പേപ്പറിൽ തുടച്ചെടുക്കുക.



5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക 


6.എണ്ണ നന്നായി ചൂടാകുമ്പോൾ തുടച്ചു വയ്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കുക. നന്നായി മൂത്ത് വരുമ്പോൾ വറുത്തു കോരുക. 


ചൂടോടെ ഉപ്പും കുരുമുളകുപൊടിയും സോസും ചേർത്ത് കഴിക്കാം 


Tuesday, 4 June 2013

മസാല ദോശ



ചേരുവകൾ 
1. ഉരുളക്കിഴങ്ങ് - 3
2. സവാള- 2
3. കടുക്- ആവശ്യത്തിനു
4. ഉഴുന്നുപരിപ്പ് - ആവശ്യത്തിനു
5. വറ്റല്മുളക്- 4
6. കറിവേപ്പില
7. മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
8. പച്ചമുളക് - 3
9. വെള്ളം - ആവശ്യത്തിനു
10. വെളിച്ചെണ്ണ - 6  ടേബിൾ സ്പൂണ്‍
11. ദോശമാവ്
12. ഉപ്പ് - ആവശ്യത്തിനു
13. നെയ്യ്


തയ്യാറാക്കുന്ന വിധം 

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക. ഉപ്പും, മഞ്ഞല്പൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക. 


2. നന്നായി വേവുമ്പോൾ തവി കൊണ്ട് ഉടച്ചെടുക്കുക.






3. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.


4. ഇതിലേക്ക് കടുകും ഉഴുന്ന് പരിപ്പും ചേർത്തിളക്കുക. 



5. കടുക് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്തിളക്കുക


6. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞതും, ഉപ്പും, പച്ചമുളകും ചേർത്ത് വഴറ്റുക. 


7. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഉടച്ചു വയ്ച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്തിളക്കുക. 



8. ഉരുളക്കിഴങ്ങും സവാളയും നല്ലത് പോലെ യോജിപ്പിക്കുക.


9. ദോശക്കല്ല് അടുപ്പത്ത് വയ്ച്ചു ചൂടാവുമ്പോൾ നല്ലെണ്ണ പുരട്ടുക.


10. ഒരു തവി ദോശമാവ് കല്ലിൽ ഒഴിച്ച് പരത്തുക. 1/ 2 ടീ സ്പൂണ്‍ നെയ്യും മുകളിൽ ഒഴിക്കുക.


11. ഒരു വശം മൊരിയുമ്പോൾ തിരിചിടുക.


12. അതിനു ശേഷം ദോശയുടെ നടുവിൽ ഉരുളക്കിഴങ്ങ് മസാല വയ്ച്ചു മടക്കിയെടുക്കുക. 



ചൂടോടെ സാമ്പാറോ ചമ്മന്തിയോ കൂട്ടി കഴിക്കാം 


Thursday, 28 March 2013

പനീർ ചപ്പാത്തി റോൾ






ചേരുവകൾ 

1. പനീർ- 200 ഗ്രാം 
2. തക്കാളി - 1 
3. കാപ്സികം - 1 
4. സവാള - 1 
5. പച്ചമുളക് - 2 
6. മുട്ട- 1 
7. ഇഞ്ചി - 1 കഷ്ണം 
8. വെളുത്തുള്ളി - 3 അല്ലി 
9. മുളക് പൊടി - 1  ടി സ്പൂണ്‍ 
10. പെരുംജീരക പൊടി - 1/ 4 ടി സ്പൂണ്‍ 
11 . കുരുമുളക് പൊടി - 1/ 2 ടി സ്പൂണ്‍ 
12 . വെളിച്ചെണ്ണ - ആവശ്യത്തിന് 
13. ഉപ്പ് - ആവശ്യത്തിന് 

ചപ്പാത്തി 

1. ഗോതമ്പുപൊടി - 2 കപ്പ്‌ 
2. ഉപ്പ്- ആവശ്യത്തിനു 
3. ചൂട് വെള്ളം - 2 തവി 




തയാറാക്കുന്ന വിധം 

ചപ്പാത്തി 

1. ഗോതമ്പ് പൊടിയും ഉപ്പും ചൂട് വെള്ളവും ചേർത്തിളക്കി ആറാൻ വയ്ക്കണം. ചൂട് ചെറുതായി മാറുമ്പോൾ നന്നായി കുഴച്ചു മാറ്റി വയ്ക്കുക. 


2. ചെറിയ ഉരുളകളാക്കിയതിനു ശേഷം ഓരോ ഉരുളയും ഗോതമ്പുപൊടിയിൽ മുക്കി ചപ്പാത്തി പലകയിൽ വെച്ച് പരത്തിയെടുക്കുക.





3. ചപ്പാത്തി കല്ല്‌ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ചപ്പാത്തി ഓരോ വശവും തിരിച്ചിട്ടു ചുട്ടെടുക്കണം .




4. തക്കാളിയും, കാപ്സികവും , സവാളയും, പച്ചമുളകും ചെറുതായി അരിയുക.


5. പനീർ  കൈ കൊണ്ട്ചെറുതായി പൊടിച്ചെടുക്കുക 



6. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന പനീർ ചേർത്ത് നന്നായിവറുത്തു മാറ്റി വയ്ക്കുക 


7.  ബാക്കിയുള്ള എണ്ണയിൽ അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക . ഇതിലേക്ക് അരിഞ്ഞു  വയ്ചിരിക്കുന സവാളയും കാപ്സികവും പച്ചമുളകും ചേർത്ത് വഴറ്റുക 




8. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ മുളക് പൊടിയും കുരുമുളക് പൊടിയും പെരുംജീരകപൊടിയും ഉപ്പും ചെര്തിലക്കിയത് ശേഷം തക്കാളി ചേര്ക്കുക.





9. തക്കാളി നന്നായി വാടി കഴിയുമ്പോൾ വറുത്തു വയ്ചിരിക്കുന്ന പനീർ ചേർത്ത് 5 മിനിറ്റ് കൂടി വഴറ്റുക.


10. ഒരു മുട്ട പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച്, ഉപ്പു ചേർത്തിളക്കുക.




11. ചപ്പാത്തി രണ്ടു വശവും തിരിച്ചിട്ടു ചുട്ടതിന് ശേഷം ഒരു വശത്ത് നടുവിലായി  ഒരു സ്പൂണ്‍ മുട്ട ഒഴിച്ച് മറിച്ചിടുക.


12. ചപ്പാത്തി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം മുട്ട ഉള്ള ഭാഗത്ത്‌ തയ്യാറാക്കി വയ്ചിരിക്കുന്ന പനീർ കൂട്ട് ചേർത്ത് മടക്കുക.


13. ചപ്പാത്തി മടക്കിയതിന് ശേഷം രണ്ടായി മുറിക്കുക .



ചൂടോടെ ടൊമറ്റൊ സോസ് കൂട്ടി കഴിക്കാം 

Sunday, 10 March 2013

സ്പൈസി മസാല കപ്പലണ്ടി / Spicy Peanut Masala








ചേരുവകള്‍ 

1. കപ്പലണ്ടി - 1 കപ്പ്‌ 
2. മുളകുപൊടി- 2 ടി സ്പൂണ്‍ 
3. ഉപ്പ് -1 ടേബിള്‍ സ്പൂണ്‍ 
4. നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ 
 5. കറിവേപ്പില 







തയാറാക്കുന വിധം 

1. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക. കറിവേപ്പില നെയ്യില്‍ നന്നായി വറുത്തെടുക്കുക. 

2. നെയ്യ് നന്നായി ചൂടായി കഴിയുമ്പോള്‍ കപ്പലണ്ടി ചേര്‍ത്ത് നന്നായി ഇളക്കുക. (ഇളം ബ്രൌണ്‍ കളര്‍ ആകുന്നത് വരെ )



3. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് ഇളക്കുക. 

4. മുളകുപൊടിയും ചേര്‍ത്ത് ഇളക്കിയതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക. 

5. വറുത്തു വെച്ച കറിവേപ്പില കപ്പലണ്ടിയില്‍ ചേര്‍ത്ത് ഇളക്കുക.