Showing posts with label അച്ചാര്‍. Show all posts
Showing posts with label അച്ചാര്‍. Show all posts

Friday, 26 April 2013

ഇലുമ്പൻ പുളി അച്ചാർ




ചേരുവകൾ 

1. ഇലുംബൻ പുളി - 30  
2. മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ 
3. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍ 
4. ഉപ്പ്- ആവശ്യത്തിന് 
5. കായപ്പൊടി- 1/ 2 ടീ സ്പൂണ്‍ 
6. പച്ചമുളക്- 3 
7. ഉലുവപ്പൊടി- 1/ 4 ടീ സ്പൂണ്‍ 
8. വെള്ളം - 1/ 4 കപ്പ്‌ 
9. വറ്റൽ മുളക്- 3 
10. കടുക്
11.കറിവേപ്പില 
12. നല്ലെണ്ണ- 4 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. ഇലുംബൻ പുളി രണ്ടറ്റവും മുറിച്ചു വൃത്തിയായി കഴുകിയെടുക്കുക. 


2. പുളി നീളത്തിൽ രണ്ടായി മുറിക്കുക. പച്ചമുളകും നീളത്തിൽ കീറിയിടുക. 



3. ഒരു ചീനച്ചട്ടിയിൽ മുളക് പൊടിയും , മഞ്ഞൾ പൊടിയും, കായപ്പൊടിയും , ഉലുവാപ്പൊടിയും ചൂടാക്കുക.


4. ചെറുതായി കളർ മാറുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



5. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ലെണ്ണ ചൂടായി വരുമ്പോൾ കടുക് താളിച്ച്‌, കടുക് പോട്ട്ടുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തിളക്കുക. 


6. ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ഇലുംബൻ പുളിയും പച്ചമുളകും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക.  



7. പുളി നന്നായി വാടുമ്പോൾ ചൂടാക്കി വയ്ചിരിക്കുന്ന മുളകുപൊടി കൂട്ട് ചേർത്തിളക്കുക. 





8. കാൽ കപ്പ്‌ വെള്ളവും ചേർത്തിളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്തു ആറാൻ വയ്ക്കുക.




ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു അച്ചാറാണ്.


Sunday, 14 April 2013

ഓറഞ്ച് തൊലി അച്ചാർ /Orange peel pickle



ചേരുവകൾ 

1. ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് - 1 കപ്പ്‌
2. പുളി - ആവശ്യത്തിന്
3. മുളക് പൊടി - 2 ടീ  സ്പൂണ്‍
4. ഉപ്പ് - ആവശ്യത്തിന്
5. കായപ്പൊടി - 1/ 4 ടെ സ്പൂണ്‍
6. ഉലുവപ്പൊടി - 1/ 4 ടീ സ്പൂണ്‍
7. കടുക്
8. വറ്റൽ മുളക് - 3
9. നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍


തയ്യാറാക്കുന്ന വിധം 

1. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.  ന് നന്നായി ചൂടാകുമ്പോൾ കടുക് താളിച്ച്‌ , കടുക് പൊട്ടുമ്പോൾ മുളകും കറിവേപ്പിലയും ചേർത്തിളക്കുക




2. അതിനു ശേഷം ഓറഞ്ച് തൊലിയും ചേർത്ത് നന്നായി വഴറ്റുക.



3. ഓറഞ്ച് തൊലി നന്നായി വാടുമ്പോൾ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പോടിയും ഉപ്പും ചേർത്തിളക്കുക.




4. ഒരു പാത്രത്തിൽ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിചെടുത്ത ശേഷം പുളി   വെള്ളം ചേർക്കുക.



5. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. 


Sunday, 31 March 2013

ഈന്തപ്പഴം അച്ചാർ / Dates pickle



ചേരുവകൾ 

1. ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് - 1 കപ്പ്‌
2. ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് - 2 ടേബിൾ സ്പൂണ്‍
3. മുളക് പൊടി - 3 ടീ സ്പൂണ്‍
4. ഉപ്പ്- ആവശ്യത്തിനു
5. കായപ്പൊടി - 1/4 ടീ സ്പൂണ്‍
6. ഉലുവപ്പൊടി - 1/4 ടീ സ്പൂണ്‍
7. കടുക്
8. വറ്റൽ മുളക് -3
9. നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍
10. വിനാഗിരി - 5 ടേബിൾ സ്പൂണ്‍



തയ്യാറാക്കുന്ന വിധം 

1. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് താളിക്കുക.


2. കടുക് പൊട്ടുമ്പോൾ വറ്റൽ മുളക് ചേർത്തിളക്കുക.


3. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് ചേർത്ത് മൂപ്പിക്കുക . ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് വഴറ്റുക.



4. മുളക് പൊടിയും, ഉപ്പും, കായപ്പൊടിയും, ഉലുവാപ്പൊടിയും ചേർത്തിളക്കി  വിനാഗിരിയും ഒഴിച്ച് ചൂടാക്കുക.



5. വിനാഗിരി നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



6. ചൂടാറുമ്പോൾ ചെറിയ ഭരണിയിലെക്കോ കുപ്പിയിലേക്കോ മാറ്റി സൂക്ഷിക്കാം.

Wednesday, 13 March 2013

ജാംബക്ക അച്ചാര്‍




ചേരുവകള്‍ 

1. ജാംബക്ക - 20 
2. മുളകുപൊടി - 3 ടേബിള്‍ സ്പൂണ്‍ 
3. മഞ്ഞള്‍ പൊടി - 1 ടി സ്പൂണ്‍ 
4. ഉപ്പ്- ആവശ്യത്തിന് 
5. ഉലുവപ്പൊടി - 1/ 2 ടീസ്പൂണ്‍ 
6. കായപ്പൊടി- ആവശ്യത്തിന് 
7. നല്ലെണ്ണ- 4 ടേബിള്‍ സ്പൂണ്‍ 
8. കടുക് 
9. ചരടന്‍ മുളക് - 4 
10. കറിവേപ്പില- ആവശ്യത്തിന് 
11. വിനാഗിരി - 5 ടാബ്ലെസ്പൂന്‍ 
12 . വെള്ളം - ആവശ്യത്തിന് 





ഉണ്ടാക്കുന്ന വിധം 

1. ജാംബക്ക നന്നായി കഴുകിയെടുക്കുക. രണ്ടായി മുറിച്ചു കുരു കളഞ്ഞതിന്  ശേഷം ചെറുതായി അരിയുക. 




2. ഒരു ചീന ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, കായപ്പൊടിയും, ഉലുവാപ്പൊടിയും  ഉപ്പും ചേര്‍ത്ത് മൂപ്പിക്കുക. മുളകുപൊടി നന്നായി മൂത്ത് വരുമ്പോള്‍ വിനാഗിരി ചേര്‍ത്ത്  ഇളക്കുക. വിനാഗിരി തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. 










3. ഒരു വലിയ പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ലെണ്ണ ചൂടാകുമ്പോള്‍ കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറക്കുക. 
  



4. ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ജാംബക്കയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ജാംബക്ക ചെറുതായി വാടുന്നത് വരെ ഇളക്കണം. 




5. ചൂടാറിയതിനു ശേഷം വിനാഗിരി ചേര്‍ത്ത് തിളപ്പിച്ച  മിശ്രിതം ചേര്‍ത്ത്  ഇളക്കുക.