Showing posts with label പായസം. Show all posts
Showing posts with label പായസം. Show all posts

Tuesday, 8 October 2013

സേമിയ പായസം


ചേരുവകൾ

1. സേമിയ - 1/2 കവർ 
2. പാൽ - ഒന്നര കപ്പ്‌
3. പഞ്ചസാര - ഒന്നര കപ്പ്‌
4. അണ്ടിപരിപ്പ് - 15-20
5. ഉണക്ക മുന്തിരി - 15-20
6. നെയ്യ്- 3 ടേബിൾ സ്പൂണ്‍
7. ഏലയ്ക്ക പൊടി - 1/ 2 ടേബിൾ സ്പൂണ്‍
8. മിൽക്ക് മെയിഡ് - 1/2 ടിൻ
9. വെള്ളം - 3 കപ്പ്‌  




തയ്യാറാക്കുന്ന വിധം 


1. സേമിയ ഒരേ നീളത്തിൽ ചെറുതാക്കുക 




2. ഒരു ഉരുളിയിൽ നെയ്യൊഴിച്ച് ചൂടാക്കി, അതിലേക്കു അണ്ടിപരിപ്പും ഉണക്കമുന്തിരിയും പ്രത്യേകം ചേർത്ത് വറുത്തു കോരുക.





3. ബാക്കിയുള്ള നെയ്യിലേക്ക് സേമിയ ചേർത്ത് നന്നായി ഇളക്കുക. 



4. സേമിയ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.



5. സേമിയ നന്നായി മൂത്ത് വരുമ്പോൾ വെള്ളം ചേർത്ത് വേവിക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം. 



6. സേമിയ പകുതി വേവാകുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. 



7. സേമിയ വെന്തു കഴിയുമ്പോൾ കാച്ചിയ പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കണം. 



8. പാൽ കുറുകി വരുമ്പോൾ 1/ 2 ടിണ്‍ മിൽക്ക് മെയിഡും ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം നെയ്യിൽ വറുത്ത ഉണക്കമുന്തിരിയും അണ്ടിപരിപ്പും ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. 



Friday, 26 April 2013

പാലട പ്രഥമൻ


ചേരുവകൾ 

1. പാൽ - ഒന്നര ലിറ്റർ
2. പഞ്ചസാര - ഒന്നര കപ്പ്‌
3. പാലട - 1 കവർ
4. നെയ്യ് - 2 ടേബിൾ സ്പൂണ്‍
5. അണ്ടിപരിപ്പ് - 1 ടേബിൾ സ്പൂണ്‍
6. ഉണക്കമുന്തിരി - 1 ടേബിൾ സ്പൂണ്‍
7. വെള്ളം - 5 കപ്പ്‌
8. ഏലയ്ക്ക പൊടി - 1/ 2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

1. പാൽ കാച്ചുക.



2. ഒരു വലിയ പാത്രത്തിൽ 3 കപ്പ്‌   വെള്ളമൊഴിച്ച് തിളപ്പിക്കുക. 


3. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ചേർത്ത് 10 - 15 മിനിറ്റ് വേവിക്കുക. 




4. അതിനു ശേഷം തണുത്ത വെള്ളത്തില് കഴുകി വെള്ളം തോരാൻ വയ്ക്കുക.


5. കാച്ചിയ പാലും പഞ്ചസാരയും 2 കപ്പ്‌ വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക.





6. തിളച്ചു വരുമ്പോൾ മാറ്റി വയ്ചിരിക്കുന്ന അടയും ചേർത്ത് വേവിക്കുക.



7. അട നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കണം.( കട്ട കെട്ടാതിരിക്കാൻ വേണ്ടിയാണിത്).







8. അട വെന്തു കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം  ഏലയ്ക്ക പൊടിയും നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കണം.