ചേരുവകൾ
1. പാൽ - ഒന്നര ലിറ്റർ
2. പഞ്ചസാര - ഒന്നര കപ്പ്
3. പാലട - 1 കവർ
4. നെയ്യ് - 2 ടേബിൾ സ്പൂണ്‍
5. അണ്ടിപരിപ്പ് - 1 ടേബിൾ സ്പൂണ്‍
6. ഉണക്കമുന്തിരി - 1 ടേബിൾ സ്പൂണ്‍
7. വെള്ളം - 5 കപ്പ്
8. ഏലയ്ക്ക പൊടി - 1/ 2 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. പാൽ കാച്ചുക.
2. ഒരു വലിയ പാത്രത്തിൽ 3 കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക.
3. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ചേർത്ത് 10 - 15 മിനിറ്റ് വേവിക്കുക.
4. അതിനു ശേഷം തണുത്ത വെള്ളത്തില് കഴുകി വെള്ളം തോരാൻ വയ്ക്കുക.
5. കാച്ചിയ പാലും പഞ്ചസാരയും 2 കപ്പ് വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക.
6. തിളച്ചു വരുമ്പോൾ മാറ്റി വയ്ചിരിക്കുന്ന അടയും ചേർത്ത് വേവിക്കുക.
7. അട നന്നായി വേവുന്നത് വരെ ഇളക്കികൊണ്ടിരിക്കണം.( കട്ട കെട്ടാതിരിക്കാൻ വേണ്ടിയാണിത്).
8. അട വെന്തു കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. അതിനു ശേഷം ഏലയ്ക്ക പൊടിയും നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കണം.
No comments:
Post a Comment