ചേരുവകൾ
1. മുട്ട- 3
2.തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
3.ചുവന്നുള്ളി- 4
4.പച്ചമുളക്- 2
5.മഞ്ഞൾ പൊടി - 1/ 4 ടീ സ്പൂണ്‍
6.വെള്ളം - ആവശ്യത്തിനു
7. കറിവേപ്പില
തയ്യാറാക്കുന്ന വിധം
1. മുട്ട പുഴുങ്ങുക. ചൂടാറുമ്പോൾ തോട് പൊട്ടിച്ച് ചകിരിനാരുപയോഗിച്ചു നീളത്തിൽ രണ്ടായി മുറിക്കുക.
2. തേങ്ങയും ചുവന്നുള്ളിയും പച്ചമുളകുംമഞ്ഞൾ പൊടിയും കുറച്ചു വെള്ളം ( 1/ 4 കപ്പ്) ചേർത്ത് അരയ്ക്കുക.
3. അരച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തിളക്കുക.
4. ഇതിലേക്ക് മുറിച്ചു വയ്ചിരിക്കുന്ന മുട്ട കൂടി ചേർത്തിളക്കുക ( മുട്ടയുടെ മഞ്ഞ താഴെ വരുന്ന തരത്തിൽ കമഴ്ത്തി വയ്ക്കണം). കറിവേപ്പിലയും കൂടി ചേർത്ത് 5 -7 മിനിറ്റ് ഇ\വെവിക്കനം. വേവിക്കണം.
5. വെള്ളം നന്നായി വറ്റുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.
No comments:
Post a Comment