ചേരുവകള്‍
1. മുട്ട-4
2. കടലമാവ്-ആവശ്യത്തിന്
3. മുളകുപൊടി- 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
5. കായപ്പൊടി- 1/2 ടീസ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. വെള്ളം- ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1.മുട്ട പുഴുങ്ങി എടുക്കുക. ചൂടാറുമ്പോള്‍ തോട് പൊളിച്ചെടുക്കുക. അതിനു ശേഷം ഒരു ചകിരിനാരുപയോഗിച്ചു മുട്ടയെ നീളത്തില്‍ രണ്ടായി മുറിച്ചു മാറ്റി വെക്കുക. മുറിക്കുമ്പോള്‍ മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.
2.ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തില്‍ എടുത്തു,
മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു
വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാന്‍ കൈ കൊണ്ട്
നല്ലത് പോലെ ഉടച്ചെടുക്കണം.
3. മുറിച്ചു വെച്ചിരിക്കുന്ന മുട്ട ഓരോന്നായി ബജിമാവില്‍ മുക്കിയെടുക്കുക. മാവ് നല്ലത് പോലെ മുട്ടയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുട്ട എണ്ണയില്‍ വറുക്കുമ്പോള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ തീയില്‍ വറക്കുനതാണ് നല്ലത്.
This comment has been removed by the author.
ReplyDelete