Sunday, 17 February 2013

ഏത്തയ്ക്ക കട്‌ലെറ്റ്‌



ചേരുവകള്‍ 

1. പഴുത്ത ഏത്തയ്ക്ക -3 എണ്ണം
2. തേങ്ങ തിരുമിയത്‌ - ഒരു കപ്പ്‌
3. ഏലയ്ക്ക പൊടിച്ചത്  - 10 എണ്ണം
4. പാല്‍- കാല്‍ കപ്പ്‌
5. റൊട്ടിപൊടി - ആവശ്യത്തിന്
6. എണ്ണ - ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 

ഏത്തയ്ക്ക തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞു ഏത്തക്ക നല്ലത് പോലെ ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ തിരുമ്മിയതും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നല്ലത് പോലെ കുഴയ്ക്കുക.



 അതിനു ശേഷം ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടിയെടുക്കുക. കൈവെള്ളയില്‍ വെച്ച് അമര്‍ത്തി കട്‌ലെറ്റ്‌ ഷേപ്പ് ആക്കിയതിന് ശേഷം പാലില്‍ മുക്കി റൊട്ടിപൊടിയില്‍ മുക്കിയെടുത്തു എണ്ണയില്‍ വറുത്തു കോരുക.

ചൂടോടെ ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒരു പലഹാരമാണ് .









1 comment:

  1. നാട്ടില്‍ ഇല്ലാത്തോരെ കൊതിപ്പിച്ച് കൊല്ലാന്‍ ഇറങ്ങിയെക്കുവാ ... ചിന്നുചിള്ളി. X-(

    ReplyDelete