ചേരുവകള്‍
1. പച്ചമാങ്ങ-1
2. പച്ചമുളക്(ചെറുത്)- 2 എണ്ണം
3. മുളകുപൊടി-1 ടീസ്പൂണ്‍
4. ഉപ്പ് - ആവശ്യത്തിന്
5. ഉലുവാപൊടി - ഒരു നുള്ള്
6. തൈര്- ആവശ്യത്തിന്
7. വറ്റല്‍മുളക്-2
8. വെളിച്ചെണ്ണ
9. കറിവേപ്പില
10. കടുക്
ഉണ്ടാക്കുന്ന വിധം
പച്ചമാങ്ങ തൊലി കളഞ്ഞു കഴുകിയെടുക്കുക . അതിനു ശേഷം മാങ്ങാ ചെറുതായി നീളത്തില്‍ അരിയുക. പച്ചമുളകും ചെറുതായി കീറി ഇടുക. ഇനി മുളകുപൊടിയും, ആവശ്യത്തിനു ഉപ്പും ഉലുവപൊടിയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തു കോരി അരിഞ്ഞു വെയ്ചേക്കുന്ന മാങ്ങയിലേക്ക് ചേര്‍ക്കണം.
ഒരു മണിക്കൂറിനു ശേഷം ആവശ്യത്തിനു തൈരും ചേര്‍ത്ത് വിളമ്പുക.
No comments:
Post a Comment