ചേരുവകള്‍
1. തക്കാളി (വലുത്)- 2
2. ചുവന്നുള്ളി- 3
3. പച്ചമുളക്- 2
4. തേങ്ങ തിരുമ്മിയത്- 1/2 കപ്പ്
5. മുളകുപൊടി- 1/2 ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍
7. ഉലുവാപ്പൊടി- ഒരു നുള്ള്
8. കറിവേപ്പില
9. വെള്ളം- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. തേങ്ങ തിരുമ്മിയത്, മുളകുപൊടി, മഞ്ഞള്‍പൊടി, ചുവന്നുള്ളി, ഉലുവാപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
2. അരച്ചെടുത്ത ശേഷം ഇതിലേക്ക് തക്കാളിയും പച്ചമുളകും നീളത്തില്‍ കനംകുറച്ച് അരിഞ്ഞിടുക. ആവശ്യത്തിനു ഉപ്പും, തക്കാളി വേവുകാന്‍ വേണ്ട വെള്ളവും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വെക്കുക. തക്കാളി നന്നായി വെന്തതിനു ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : തേങ്ങ അരയ്ക്കുമ്പോള്‍ അവിയലിനു അരയ്ക്കുന്നതിനെക്കാള്‍ നന്നായി അരയണം
No comments:
Post a Comment