ചേരുവകള്‍
1. ജാംബക്ക - 20
2. മുളകുപൊടി - 3 ടേബിള്‍ സ്പൂണ്‍
3. മഞ്ഞള്‍ പൊടി - 1 ടി സ്പൂണ്‍
4. ഉപ്പ്- ആവശ്യത്തിന്
5. ഉലുവപ്പൊടി - 1/ 2 ടീസ്പൂണ്‍
6. കായപ്പൊടി- ആവശ്യത്തിന്
7. നല്ലെണ്ണ- 4 ടേബിള്‍ സ്പൂണ്‍
8. കടുക്
9. ചരടന്‍ മുളക് - 4
10. കറിവേപ്പില- ആവശ്യത്തിന്
11. വിനാഗിരി - 5 ടാബ്ലെസ്പൂന്‍
12 . വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. ജാംബക്ക നന്നായി കഴുകിയെടുക്കുക. രണ്ടായി മുറിച്ചു കുരു കളഞ്ഞതിന് ശേഷം ചെറുതായി അരിയുക.
2. ഒരു ചീന ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, കായപ്പൊടിയും, ഉലുവാപ്പൊടിയും ഉപ്പും ചേര്‍ത്ത് മൂപ്പിക്കുക. മുളകുപൊടി നന്നായി മൂത്ത് വരുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഇളക്കുക. വിനാഗിരി തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
3. ഒരു വലിയ പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ലെണ്ണ ചൂടാകുമ്പോള്‍ കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറക്കുക.
4. ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ജാംബക്കയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ജാംബക്ക ചെറുതായി വാടുന്നത് വരെ ഇളക്കണം.
5. ചൂടാറിയതിനു ശേഷം വിനാഗിരി ചേര്‍ത്ത് തിളപ്പിച്ച മിശ്രിതം ചേര്‍ത്ത് ഇളക്കുക.
No comments:
Post a Comment