ചേരുവകൾ
1. ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് - 1 കപ്പ്
2. പുളി - ആവശ്യത്തിന്
3. മുളക് പൊടി - 2 ടീ സ്പൂണ്‍
4. ഉപ്പ് - ആവശ്യത്തിന്
5. കായപ്പൊടി - 1/ 4 ടെ സ്പൂണ്‍
6. ഉലുവപ്പൊടി - 1/ 4 ടീ സ്പൂണ്‍
7. കടുക്
8. വറ്റൽ മുളക് - 3
9. നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. ന് നന്നായി ചൂടാകുമ്പോൾ കടുക് താളിച്ച് , കടുക് പൊട്ടുമ്പോൾ മുളകും കറിവേപ്പിലയും ചേർത്തിളക്കുക
2. അതിനു ശേഷം ഓറഞ്ച് തൊലിയും ചേർത്ത് നന്നായി വഴറ്റുക.
3. ഓറഞ്ച് തൊലി നന്നായി വാടുമ്പോൾ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പോടിയും ഉപ്പും ചേർത്തിളക്കുക.
4. ഒരു പാത്രത്തിൽ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിചെടുത്ത ശേഷം പുളി വെള്ളം ചേർക്കുക.
5. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.
ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
No comments:
Post a Comment