Tuesday, 4 June 2013

മസാല ദോശ



ചേരുവകൾ 
1. ഉരുളക്കിഴങ്ങ് - 3
2. സവാള- 2
3. കടുക്- ആവശ്യത്തിനു
4. ഉഴുന്നുപരിപ്പ് - ആവശ്യത്തിനു
5. വറ്റല്മുളക്- 4
6. കറിവേപ്പില
7. മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
8. പച്ചമുളക് - 3
9. വെള്ളം - ആവശ്യത്തിനു
10. വെളിച്ചെണ്ണ - 6  ടേബിൾ സ്പൂണ്‍
11. ദോശമാവ്
12. ഉപ്പ് - ആവശ്യത്തിനു
13. നെയ്യ്


തയ്യാറാക്കുന്ന വിധം 

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക. ഉപ്പും, മഞ്ഞല്പൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക. 


2. നന്നായി വേവുമ്പോൾ തവി കൊണ്ട് ഉടച്ചെടുക്കുക.






3. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.


4. ഇതിലേക്ക് കടുകും ഉഴുന്ന് പരിപ്പും ചേർത്തിളക്കുക. 



5. കടുക് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്തിളക്കുക


6. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞതും, ഉപ്പും, പച്ചമുളകും ചേർത്ത് വഴറ്റുക. 


7. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഉടച്ചു വയ്ച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്തിളക്കുക. 



8. ഉരുളക്കിഴങ്ങും സവാളയും നല്ലത് പോലെ യോജിപ്പിക്കുക.


9. ദോശക്കല്ല് അടുപ്പത്ത് വയ്ച്ചു ചൂടാവുമ്പോൾ നല്ലെണ്ണ പുരട്ടുക.


10. ഒരു തവി ദോശമാവ് കല്ലിൽ ഒഴിച്ച് പരത്തുക. 1/ 2 ടീ സ്പൂണ്‍ നെയ്യും മുകളിൽ ഒഴിക്കുക.


11. ഒരു വശം മൊരിയുമ്പോൾ തിരിചിടുക.


12. അതിനു ശേഷം ദോശയുടെ നടുവിൽ ഉരുളക്കിഴങ്ങ് മസാല വയ്ച്ചു മടക്കിയെടുക്കുക. 



ചൂടോടെ സാമ്പാറോ ചമ്മന്തിയോ കൂട്ടി കഴിക്കാം 


No comments:

Post a Comment