ചേരുവകൾ
1.റവ - 1 കപ്പ്
2. പഞ്ചസാര - 1/4 കപ്പ്
3. പാൽ - 4 ടേബിൾ സ്പൂണ്‍
4. അണ്ടിപരിപ്പ്- 10
5. നെയ്യ്- 4 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1.ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപരിപ്പ് ചേർത്ത് വറുത്തെടുക്കുക.
2. ബാക്കിയുള്ള നെയ്യിൽ റവ ചേർത്തിളക്കി മൂപ്പിക്കുക.
3. ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ പഞ്ചസാരയും ചേർത്ത് ഇളക്കുക.
4. നന്നായി ഇളക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂണ്‍ നെയ്യും പാലും ചേർത്ത് വീണ്ടും ഇളക്കുക.
5. ഇതിലേക്ക് നെയ്യിൽ വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും ചേർത്തിളക്കുക .
6. ചെറുതായി ചൂടാറുമ്പോൾ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
No comments:
Post a Comment