ചേരുവകൾ
1. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് - 3 കപ്പ്
2. പഞ്ചസാര- 4 ടേബിൾ സ്പൂണ്‍
3. നാരങ്ങ നീര് - 4 ടേബിൾ സ്പൂണ്‍ ( 2 നാരങ്ങയുടെ)
4. ജെലാറ്റിൻ - 1 ടീ സ്പൂണ്‍
5. തണുത്ത വെള്ളം- 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ഒരു കപ്പ് തണുത്ത വെള്ളത്തില ഒരു ടീ സ്പൂണ്‍ ജെലാറ്റിൻ അലിയിക്കുക. 3 മിനിറ്റ് അനക്കാതെ വയ്ക്കുക.
2. തണ്ണിമത്തൻ കുരു കളഞ്ഞു ചെറുതായി അരിഞ്ഞെടുത്ത ശേഷം നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
3. ജെലാറ്റിൻ യോജിപ്പിച്ച വെള്ളം അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കുക. ജെലാറ്റിൻ നന്നായി അലിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.
4. ചൂടാക്കിയ ജെലാറ്റിൻ തണ്ണിമത്തൻ ജ്യുസിലേക്ക് ചേർത്ത് ഇളക്കുക.
5. ചെറിയ കപ്പുകളിലേക്ക് മാറ്റി ഫ്രീസറിൽ 6 മണിക്കൂര് വയ്ക്കുക. നല്ല തണുപ്പോടെ ഫ്രീസറിൽ നിന്നും എടുത്തു ഒരു പാത്രത്തിൽ കമഴ്ത്തി വെച്ചതിനു ശേഷം കഴിക്കാം.
No comments:
Post a Comment