ചേരുവകൾ
1. തേങ്ങാപ്പാൽ - 1 കപ്പ്
2. പാൽ - 1 കപ്പ്
3. പഞ്ചസാര- 3/ 4 കപ്പ്
4. ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ യോജിപ്പിച്ചത് - 1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം
1. അര ടീ സ്പൂണ്‍ ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തില് യോജിപ്പിക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ജെലാറ്റിൻ - വെള്ളം മിശ്രിതം ഇറക്കി വെച്ച് നന്നായി ഇളക്കുക. പഞ്ചസാര പാനി പോലെ ആകണം.
2. ഒരു വലിയ പാത്രത്തിൽ പാലും, തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.
3. പഞ്ചസാര നന്നായി അലിയുമ്പോൾ ഇതിലേക്ക് അലിയിച്ച ജെലാറ്റിൻ ചേർത്തിളക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം.
4. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് ആറാൻ വയ്ക്കുക.
5. ആറി കഴിയുമ്പോൾ ജെല്ലി ഉണ്ടാക്കാൻ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂർ തണുപ്പിക്കുക.
No comments:
Post a Comment