Saturday, 20 April 2013

Coffee Icecream/ കാപ്പി ഐസ്ക്രീം





ചേരുവകൾ 

1. പാൽ - അര ലിറ്റർ
2. പഞ്ചസാര - 6 ടി സ്പൂണ്‍
3. കോണ് ഫ്ലൗർ - 1 ടേബിൾ സ്പൂണ്‍
4. ഇൻസ്റ്റന്റ് കാപ്പി പൊടി - 3  ടീ സ്പൂണ്‍
5. തിളച്ച വെള്ളം - 3ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

1. പാൽ കാച്ചുക. 



2. കാച്ചിയ പാലിൽ നിന്നും അര കപ്പ്‌ പാൽ  എടുത്തു  നന്നായി ആറിച്ചു   അതിലേക്കു കോണ് ഫ്ളൌർ ചേർത്ത് ഇളക്കുക.




3.  കോണ്‍ ഫ്ലൗർ ചേർത്ത് ഇളക്കിയ പാലും പഞ്ചസാരയും ബാക്കിയുള്ള പാലിലേക്കു ചേർത്ത് തിളപ്പിക്കുക.




4. ഒരു കപ്പിൽ 2 ടേബിൾ സ്പൂണ്‍ തിളച്ച വെള്ളം എടുത്ത് അതിലേക്കു 3  ടീ സ്പൂണ്‍ ഇൻസ്റ്റന്റ് കാപ്പി പൊടി  ചേർത്തിളക്കി  പാലിൽ യോജിപ്പിക്കുക . 



5. നന്നായി ഇളക്കി കൊണ്ടിരിക്കുക. കട്ട കെട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക 



6. ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി ഫ്രീസെറിൽ വയ്ച്ചു 6- 8 മണിക്കൂര് തണുപ്പിക്കുക . 




No comments:

Post a Comment