ചേരുവകൾ
1. സവാള - 2 വലുത്
2. വറ്റൽ മുളക് - 2
3. തേങ്ങ തിരുമ്മിയത് - 1/ 3 കപ്പ് (5 ടേബിൾ സ്പൂണ്‍)
4. ഉപ്പ് - ആവശ്യത്തിനു
5. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. സവാള നീളത്തിൽ അരിയുക. ഒരു ചീനച്ചട്ടിയിൽ സവാള അരിഞ്ഞതും വറ്റൽ മുളകും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വഴറ്റുക.
2. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറുമ്പോൾ വഴറ്റിയ സവാളയും വറ്റൽ മുളകും തേങ്ങയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
3. നന്നായി അരയണം.
4. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്കു കടുക് താളിക്കുക. കടുക് പൊട്ടുമ്പോൾ വട്ടല്മുളകും ചേർത്തിളക്കി അരച്ച് വയ്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേർത്തിളക്കുക.
ദോശ, ഇഡ്ഡലിയുടെ ഒപ്പം കഴിക്കാം
No comments:
Post a Comment