Monday, 18 March 2013

ജാംബക്ക കിച്ചടി




ചേരുവകൾ 

1. ജാംബക്ക - 8
2. മുളക് പൊടി - 2  ടീ സ്പൂണ്‍
3. മഞ്ഞൾ പൊടി- 1/2  ടീ സ്പൂണ്‍
4. ഉലുവപ്പൊടി - 1/ 4 ടീ  സ്പൂണ്‍
6. കായപ്പൊടി- 1 / 4 ടീ സ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
8. പച്ചമുളക്- 2
9. തൈര് - 1/2 കപ്പ്‌
10. കറിവേപ്പില
11. വറ്റൽ മുളക്- 2
12 . കടുക്
13. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം 

1. ജാംബക്ക നന്നായി കഴുകിയെടുക്കുക. രണ്ടായി മുറിച്ചു കുരു കളഞ്ഞതിന്  ശേഷം ചെറുതായി അരിയുക. പച്ചമുളകും ചെറുതായി അരിയുക




2.  ഇനി മുളകുപൊടിയും,  മഞ്ഞൾപൊടിയും ആവശ്യത്തിനു ഉപ്പും ഉലുവപൊടിയും കായപ്പൊടിയും  ചേര്‍ത്ത് ഇളക്കി വെയ്ക്കുക.





3. ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തു കോരി അരിഞ്ഞു വെയ്ചേക്കുന്ന ജാംബക്കയിലേക്ക് ചേര്‍ക്കണം.




4. ഒരു മണിക്കൂറിനു ശേഷം ആവശ്യത്തിനു തൈരും ചേര്‍ത്ത് വിളമ്പുക.


No comments:

Post a Comment