ചേരുവകൾ
1. കേക്ക് - 1/ 4 കിലോ
2. ഡയറി മിൽക് - 2- 5 ( 5 രൂപയുടെ)
3. കൊക്കോ പൌഡർ - 4 ടേബിൾ സ്പൂണ്‍
4. തേങ്ങ തിരുമ്മിയത് - 1/ 2 കപ്പ്
തയ്യാറാക്കുന്ന വിധം
1. കേക്ക് കൈ കൊണ്ട് ചെറുതായി പൊടിക്കുക.
2. ഒരു പാത്രത്തിൽ ഡയറി മില്കും കൊക്കോ പൌഡറും എടുക്കുക. ഒരു പരന്ന പാത്രത്തിൽ ചൂട് വെള്ളമൊഴിച്ച് അതിലേക്കുആദ്യത്തെ പാത്രം ഇറക്കി വയ്ച്ചു ചോക്ലേറ്റ് ഉരുക്കുക. (ഡബിൾ ബോയിലിംഗ് )
3. ചോക്ലേറ്റ് നന്നായി ഉരുക്കുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.
4. ഒരു വലിയ പാത്രത്തിലേക്ക് അലിയിച്ച ചോക്ലേറ്റ് മാറ്റുക.
5. ഇതിലേക്ക് പൊടിക് ഹു വയ്ചിരിക്കുന്ന കേക്കും ചേർത്ത് കൈ കൊണ്ട് നന്നായി കുഴയ്ക്കുക.
6. ചെറിയ ഉരുളകളാക്കി ഉരുട്ടി തിരുമ്മി വയ്ചിരിക്കുന്ന തേങ്ങയിൽ പോതിഞ്ഞെടുക്കുക.
7. ഓരോന്നായി ഉരുട്ടി തേങ്ങയിൽ പോതിഞ്ഞെടുക്കുക. ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ചു കഴിക്കാം.
കൊക്കോ പൌഡറിന് പകരം മൊത്തം 5- 6 ഡയറി മില്ക്ക് ഉപയോഗിച്ചാലും മതിയാകും.