Saturday, 23 February 2013

വെജിടബിള്‍ കട് ലറ്റ്




ചേരുവകള്‍ 

1. ഉരുളകിഴങ്ങ് -3
2. സവാള- 1
3. ക്യാരറ്റ് -2
4. ബീന്‍സ്‌- 5-10
5. പച്ചമുളക്- 2
6. ഇഞ്ചി-ഒരു ചെറിയ കഷ്ണം
7. വെളുത്തുള്ളി- 3 അല്ലി
8. കുരുമുളകുപൊടി- 1 ടീസ്പൂണ്‍
9. എണ്ണ - ആവശ്യത്തിന്
10. റൊട്ടിപൊടി - 1 കവര്‍
11. മൈദാ മാവ്- 1 കപ്പ്‌
12. ഉപ്പ്- ആവശ്യത്തിന്






ഉണ്ടാക്കുന്ന വിധം 


1. ആദ്യം ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീന്‍സ്‌ എന്നിവയെല്ലാം ചെറുതായി അരിയുക.

 2. ഉരുളക്കിഴങ്ങു   ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. അരിഞ്ഞു  വയ്ച്ചിരികുന്ന ക്യാരറ്റും ബീന്‍സും ആവിയില്‍ വേവിച്ചെടുക്കുക.

3. ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം  നന്നായി ഉടച്ചെടുക്കുക.

 
 4. സവാളയും പച്ചമുളകും ചെറുതായി അരിയുക.



5.  ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുത്ത് എണ്ണയില്‍ വഴട്ടുക. ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കുക.

6 . ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് വഴറ്റിയ സവാളയും പച്ചമുളകും, ആവിയില്‍ വേവിച്ച ക്യാരറ്റും, ബീന്‍സും ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക.



7. നന്നായി  ഉടച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കുക.  കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.


 



 8. അതിനു ശേഷം മൈദാ മാവില്‍ മുക്കി റൊട്ടി പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുക്കുക.




ചൂടോടെ റ്റൊമാറ്റൊ സോസ് കൂട്ടി കഴിക്കാം.



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. റൊട്ടി പൊടിക്ക് പകരം ബ്രിട്ടാനിയ റസ്ക് വാങ്ങി മിക്സിയില്‌ പോടിചെടുത്താല്‍ മതി.

































2. ഗ്രീന്‍ പീസും ബീറ്റ്റൂട്ടും വേണമെങ്കില്‍ കട് ലറ്റില്‍  ചേര്‍ക്കാം .

Thursday, 21 February 2013

റവ ജെല്ലി /Semolina Jelly




ചേരുവകള്‍ 

1. റവ - 1 കപ്പ്‌
2. പഞ്ചസാര - ഒന്നര കപ്പ്‌
3. തേങ്ങാപ്പാല്‍ - 2 കപ്പ്‌
4. നെയ്യ് - 4 ടേബിള്‍ സ്പൂണ്‍
5. വെള്ളം - 1 കപ്പ്‌
6.  ഏലയ്ക്ക പൊടി - 1/4 ടീസ്പൂണ്‍
7 . അണ്ടിപരിപ്പ്
8 . ഉണക്കമുന്തിരി

ഉണ്ടാക്കുന്ന വിധം 

1. ഒരു വട്ട പാത്രത്തില്‍ നെയ്യ് പുരട്ടി മാറ്റി വെയ്ക്കുക.

2. അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു വെയ്ക്കുക.

3. ഒരു കപ്പ്‌ ചൂടുവെള്ളത്തില്‍ റവ കുതിര്‍ത്തു പത്തു മിനിറ്റ് വെയ്ക്കുക.

4. അതിനു ശേഷം വെള്ളം അരിച്ചെടുത്ത്‌ മാറ്റി വെയ്ക്കുക. കുതിര്‍ത്ത റവ മിക്സിയില്‍ അരച്ചെടുക്കുക.

5. ഒരു വലിയ പാത്രം അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് നന്നായി ചൂടായി കഴിയുമ്പോള്‍ മിക്സിയില്‍  അരച്ച റവയും, അരിച്ചെടുത്ത വെള്ളവും , തേങ്ങാപ്പാലും, പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കണം. നന്നായി കുറുകി വരുന്നത് വരെ ഇളക്കി  കൊണ്ടിരിക്കണം.

6. പാത്രത്തില്‍ നിന്നും ഇളകി വരുന്ന പാകം ആകുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും എലയ്ക്കാപോടിയും  ചേര്‍ത്ത് ഇളക്കണം. അതിനു ശേഷം നെയ്യ് പുരട്ടി വെയ്ച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റി നല്ലത് പോലെ നിരത്തുക.


 ചൂടാറുമ്പോള്‍ ചതുര കഷ്ണങ്ങളായി മുറിച്ചെടുത്തു കഴിക്കാം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ജെല്ലി ഉണ്ടാക്കുമ്പോള്‍ നന്നായി ഇളക്കണം. അല്ലെങ്കില്‍ റവ കട്ട പിടിച്ചു പോകാന്‍ സാധ്യത ഉണ്ട്.


2. നെയ്യുടെ അളവ് ആവശ്യാനുസരണം കൂട്ടാം.


Recipe in English

1. Semolina- 1 cup
2. Sugar- 1 1/2 cup
3. Coconut milk- 2cups
4. Ghee- 4 tablespoon
5. Water- 1 cup
6. Cardamom powder- 1/4 teaspoon
7. Cashew nuts
8. Kismiss

Cooking Method

1. Grease a tray with ghee and keep aside.

2. Roast the cashew nuts and kismiss in ghee and keep aside.

3. Soak the semolina in 1 cup of hot water and keep for 10 minutes.


4. Extract the juice and keep aside. Blend the soaked semolina in a blender.

5. Heat the ghee in a wide bottomed vessel and add semolina juice, blended semolina, coconut milk and sugar. Keep stirring till it gets separated from the vessel. ( or a jam like consistency).

6. Add the roasted cashew nuts, kismiss and cardamom powder and stir well. Transform the jelly into the greased tray and spread evenly.


When cooled, cut into square pieces and serve.




Tips

1. Continuous stirring is required since the semolina may form into thick pieces when cooked.

2. Quantity of ghee can be varied depending on user's needs.


Wednesday, 20 February 2013

ഉള്ളി വട




ചേരുവകള്‍ 
1. സവാള(ചെറുത്‌)-4 
2. കടലമാവ്-ആവശ്യത്തിന് 
3. മുളകുപൊടി- 1 ടീസ്പൂണ്‍ 
4. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍ 
5. കായപ്പൊടി- 1/2 ടീസ്പൂണ്‍ 
6. ഉപ്പ് - ആവശ്യത്തിന് 
7. വെള്ളം-  ആവശ്യത്തിന് 
8. വെളിച്ചെണ്ണ- ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം 

1.സവാള നീളത്തില്‍ അരിയുക.
2.ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തില്‍ എടുത്തു, മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാന്‍ കൈ കൊണ്ട് നല്ലത് പോലെ ഉടച്ചെടുക്കണം.
3. അരിഞ്ഞു വയ്ച്ചിരിക്കുന്നതില്‍ നിന്നും 5-10 കഷ്ണം സവാള ഒന്നിച്ചെടുത്തു മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക.

ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.

Tuesday, 19 February 2013

തക്കാളി അവിയല്‍




ചേരുവകള്‍ 

1. തക്കാളി (വലുത്)- 2
2. ചുവന്നുള്ളി- 3
3. പച്ചമുളക്- 2
4. തേങ്ങ തിരുമ്മിയത്‌- 1/2 കപ്പ്‌ 
5. മുളകുപൊടി- 1/2 ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍
7. ഉലുവാപ്പൊടി- ഒരു നുള്ള്
8. കറിവേപ്പില
9. വെള്ളം- ആവശ്യത്തിന് 






ഉണ്ടാക്കുന്ന വിധം

1. തേങ്ങ തിരുമ്മിയത്, മുളകുപൊടി, മഞ്ഞള്‍പൊടി, ചുവന്നുള്ളി, ഉലുവാപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.




2. അരച്ചെടുത്ത ശേഷം ഇതിലേക്ക് തക്കാളിയും പച്ചമുളകും  നീളത്തില്‍ കനംകുറച്ച് അരിഞ്ഞിടുക. ആവശ്യത്തിനു ഉപ്പും, തക്കാളി വേവുകാന്‍ വേണ്ട വെള്ളവും, കറിവേപ്പിലയും  ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വെക്കുക. തക്കാളി നന്നായി വെന്തതിനു ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുക.

 




ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : തേങ്ങ അരയ്ക്കുമ്പോള്‍ അവിയലിനു അരയ്ക്കുന്നതിനെക്കാള്‍ നന്നായി  അരയണം 

Monday, 18 February 2013

മുട്ട ബജി


ചേരുവകള്‍ 

1. മുട്ട-4
2. കടലമാവ്-ആവശ്യത്തിന് 
3. മുളകുപൊടി- 1 ടീസ്പൂണ്‍ 
4. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍ 
5. കായപ്പൊടി- 1/2 ടീസ്പൂണ്‍ 
6. ഉപ്പ് - ആവശ്യത്തിന് 
7. വെള്ളം-  ആവശ്യത്തിന് 
8. വെളിച്ചെണ്ണ- ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 


1.മുട്ട  പുഴുങ്ങി എടുക്കുക. ചൂടാറുമ്പോള്‍ തോട് പൊളിച്ചെടുക്കുക. അതിനു ശേഷം ഒരു ചകിരിനാരുപയോഗിച്ചു മുട്ടയെ നീളത്തില്‍ രണ്ടായി മുറിച്ചു മാറ്റി വെക്കുക. മുറിക്കുമ്പോള്‍ മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം. 

2.ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തില്‍ എടുത്തു, മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാന്‍ കൈ കൊണ്ട് നല്ലത് പോലെ ഉടച്ചെടുക്കണം.

3. മുറിച്ചു വെച്ചിരിക്കുന്ന മുട്ട ഓരോന്നായി ബജിമാവില്‍ മുക്കിയെടുക്കുക. മാവ് നല്ലത് പോലെ മുട്ടയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുട്ട എണ്ണയില്‍ വറുക്കുമ്പോള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ തീയില്‍ വറക്കുനതാണ് നല്ലത്.

Sunday, 17 February 2013

ഏത്തയ്ക്ക കട്‌ലെറ്റ്‌



ചേരുവകള്‍ 

1. പഴുത്ത ഏത്തയ്ക്ക -3 എണ്ണം
2. തേങ്ങ തിരുമിയത്‌ - ഒരു കപ്പ്‌
3. ഏലയ്ക്ക പൊടിച്ചത്  - 10 എണ്ണം
4. പാല്‍- കാല്‍ കപ്പ്‌
5. റൊട്ടിപൊടി - ആവശ്യത്തിന്
6. എണ്ണ - ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 

ഏത്തയ്ക്ക തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞു ഏത്തക്ക നല്ലത് പോലെ ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ തിരുമ്മിയതും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നല്ലത് പോലെ കുഴയ്ക്കുക.



 അതിനു ശേഷം ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടിയെടുക്കുക. കൈവെള്ളയില്‍ വെച്ച് അമര്‍ത്തി കട്‌ലെറ്റ്‌ ഷേപ്പ് ആക്കിയതിന് ശേഷം പാലില്‍ മുക്കി റൊട്ടിപൊടിയില്‍ മുക്കിയെടുത്തു എണ്ണയില്‍ വറുത്തു കോരുക.

ചൂടോടെ ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒരു പലഹാരമാണ് .









പച്ചമാങ്ങ കിച്ചടി




ചേരുവകള്‍
1. പച്ചമാങ്ങ-1
2. പച്ചമുളക്(ചെറുത്‌)- 2 എണ്ണം 
3. മുളകുപൊടി-1 ടീസ്പൂണ്‍
4. ഉപ്പ് - ആവശ്യത്തിന്‌
5. ഉലുവാപൊടി - ഒരു നുള്ള്
6. തൈര്- ആവശ്യത്തിന്
7. വറ്റല്‍മുളക്-2
8. വെളിച്ചെണ്ണ
9. കറിവേപ്പില
10. കടുക്

ഉണ്ടാക്കുന്ന വിധം 

പച്ചമാങ്ങ തൊലി കളഞ്ഞു കഴുകിയെടുക്കുക . അതിനു ശേഷം മാങ്ങാ ചെറുതായി നീളത്തില്‍ അരിയുക. പച്ചമുളകും ചെറുതായി കീറി ഇടുക. ഇനി മുളകുപൊടിയും, ആവശ്യത്തിനു ഉപ്പും ഉലുവപൊടിയും  ചേര്‍ത്ത് ഇളക്കി വെയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തു കോരി അരിഞ്ഞു വെയ്ചേക്കുന്ന മാങ്ങയിലേക്ക് ചേര്‍ക്കണം.





ഒരു മണിക്കൂറിനു ശേഷം ആവശ്യത്തിനു തൈരും ചേര്‍ത്ത് വിളമ്പുക.