ചേരുവകള്‍
1. റവ - 1 കപ്പ്
2. പഞ്ചസാര - ഒന്നര കപ്പ്
3. തേങ്ങാപ്പാല്‍ - 2 കപ്പ്
4. നെയ്യ് - 4 ടേബിള്‍ സ്പൂണ്‍
5. വെള്ളം - 1 കപ്പ്
6. ഏലയ്ക്ക പൊടി - 1/4 ടീസ്പൂണ്‍
7 . അണ്ടിപരിപ്പ്
8 . ഉണക്കമുന്തിരി
ഉണ്ടാക്കുന്ന വിധം
1. ഒരു വട്ട പാത്രത്തില്‍ നെയ്യ് പുരട്ടി മാറ്റി വെയ്ക്കുക.
2. അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു വെയ്ക്കുക.
3. ഒരു കപ്പ് ചൂടുവെള്ളത്തില്‍ റവ കുതിര്‍ത്തു പത്തു മിനിറ്റ് വെയ്ക്കുക.
4. അതിനു ശേഷം വെള്ളം അരിച്ചെടുത്ത് മാറ്റി വെയ്ക്കുക. കുതിര്‍ത്ത റവ മിക്സിയില്‍ അരച്ചെടുക്കുക.
5. ഒരു വലിയ പാത്രം അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് നന്നായി ചൂടായി കഴിയുമ്പോള്‍ മിക്സിയില്‍ അരച്ച റവയും, അരിച്ചെടുത്ത വെള്ളവും , തേങ്ങാപ്പാലും, പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കണം. നന്നായി കുറുകി വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം.
6. പാത്രത്തില്‍ നിന്നും ഇളകി വരുന്ന പാകം ആകുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും എലയ്ക്കാപോടിയും ചേര്‍ത്ത് ഇളക്കണം. അതിനു ശേഷം നെയ്യ് പുരട്ടി വെയ്ച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റി നല്ലത് പോലെ നിരത്തുക.
ചൂടാറുമ്പോള്‍ ചതുര കഷ്ണങ്ങളായി മുറിച്ചെടുത്തു കഴിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ജെല്ലി ഉണ്ടാക്കുമ്പോള്‍ നന്നായി ഇളക്കണം. അല്ലെങ്കില്‍ റവ കട്ട പിടിച്ചു പോകാന്‍ സാധ്യത ഉണ്ട്.
2. നെയ്യുടെ അളവ് ആവശ്യാനുസരണം കൂട്ടാം.
Recipe in English
1. Semolina- 1 cup
2. Sugar- 1 1/2 cup
3. Coconut milk- 2cups
4. Ghee- 4 tablespoon
5. Water- 1 cup
6. Cardamom powder- 1/4 teaspoon
7. Cashew nuts
8. Kismiss
Cooking Method
1. Grease a tray with ghee and keep aside.
2. Roast the cashew nuts and kismiss in ghee and keep aside.
3. Soak the semolina in 1 cup of hot water and keep for 10 minutes.
4. Extract the juice and keep aside. Blend the soaked semolina in a blender.
5. Heat the ghee in a wide bottomed vessel and add semolina juice, blended semolina, coconut milk and sugar. Keep stirring till it gets separated from the vessel. ( or a jam like consistency).
6. Add the roasted cashew nuts, kismiss and cardamom powder and stir well. Transform the jelly into the greased tray and spread evenly.
When cooled, cut into square pieces and serve.
Tips
1. Continuous stirring is required since the semolina may form into thick pieces when cooked.
2. Quantity of ghee can be varied depending on user's needs.
No comments:
Post a Comment