Monday, 30 September 2013

Nutty Chicken Strips/ നട്ടി ചിക്കൻ സ്റ്റ്രിപ്സ്




ചേരുവകൾ 

1. ചിക്കൻ- 250 ഗ്രാം (എല്ലില്ലാത്തത്)
2. മൈദാ - 1/2 കപ്പ്‌ 
3. മുട്ട - 1 
4. അണ്ടിപരിപ്പ് അരചെടുത്തത് - 1/2 കപ്പ്‌ 
5. കുരുമുളക് പൊടി - 1 ടേബിൾ സ്പൂണ്‍ 
6. വറ്റൽ മുളക് - 3 (പൊടിച്ചത്) 
7. പാൽ - 2 ടേബിൾ സ്പൂണ്‍ 
8. ഉപ്പ് - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

1. ചിക്കൻ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കുക. മുട്ടയും പാലും നന്നായി യോജിപ്പിക്കുക 

2. കഷ്ണങ്ങളാക്കിയ ചിക്കൻ ആദ്യം ഉപ്പു പുരട്ടി വയ്ക്കുക


3. ചിക്കൻ ആദ്യം മൈദമാവിൽ മുക്കുക. അതിനു ശേഷം മുട്ട- പാൽ മിശ്രിതത്തിൽ മുക്കുക. 


4. വീണ്ടും മൈദമാവിൽ മുക്കുക. 


5. റൊട്ടിപൊടിയും അരച്ചെടുത്ത അണ്ടിപരിപ്പും, വറ്റൽമുളകും, കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. 


6. മൈദമാവിൽ മുക്കിയ ചിക്കൻ യോജിപ്പിച്ച് വയ്ചിരിക്കുന്ന റൊട്ടിപൊടി- അണ്ടിപരിപ്പ് മിശ്രിതത്തിൽ മുക്കിയെടുക്കുക. അതിനു ശേഷം ഫ്രീസറിൽ 1 മണിക്കൂര് നേരം വയ്ച്ചു തണുപ്പിക്കുക.


7.ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കുക. 


8. എണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ കഷ്ണം ചിക്കൻ വീതം ചേർത്ത്  നന്നായി വറുത്തെടുക്കുക. 


9. ചിക്കൻ കഷ്ണങ്ങൾ നന്നായി എണ്ണയിൽ മുങ്ങിയിരിക്കണം 



നല്ല ബ്രൌണ്‍ നിറമാകുമ്പോൾ ടിഷ്യു പേപ്പറിൽ വറുത്തു കോരാം 


സ്റ്റാർറ്റെർ ആയോ ചോറിനൊപ്പമോ കഴിക്കാവുന്നതാണ് 


No comments:

Post a Comment