ചേരുവകൾ
1. കോളി ഫ്ലവർ - 1
2. സവാള- 1
3. കാപ്സികം -1
4. ഇഞ്ചി- 1 കഷ്ണം ( വലുത്)
5. വെളുത്തുള്ളി - 10 അല്ലി
6. മൈദാ - 1 കപ്പ്
7. മുട്ട - 1
8. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
9. ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിനു
10. ഉപ്പ് - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
1. കോളി ഫ്ലവർ ചെറിയ കഷ്ണങ്ങളാക്കുക.
2. സവാളയും കാപ്സികവും ചെറിയ കഷ്ണങ്ങളാക്കുക
3. ഇഞ്ചി- വെളുത്തുള്ളി അരച്ചെടുക്കുക
4. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.
5. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അടർത്തിയെടുത്ത കോളിഫ്ലവർ, ആവശ്യത്തിന് ഉപ്പും ചേർത്ത് 5- 10 വേവിക്കുക.
6. വേവിച്ച കോളിഫ്ലവർ നന്നായി മിക്സിയിൽ അരച്ചെടുക്കുക.
7. മൈദയും, മുട്ടയും, മുളക് പൊടിയും, ബേക്കിംഗ് പൌഡറും ചേർത്ത് നന്നായി യോജിപ്പിക്കുക
8. ഇതിലേക്ക് അരച്ചെടുത്ത കോളിഫ്ലവർ , അരിഞ്ഞ കാപ്സികവും, സവാളയും ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
9. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക
10. എണ്ണ നന്നായി തിളച്ചു വരുമ്പോൾ അതിലേക്കു യോജിപ്പിച്ച് വയ്ച്ചിരിക്കുന്ന മിശ്രിതം ചെറിയ ഉരുളകളാക്കി വറുത്തെടുക്കുക
11. രണ്ടു വശവും നന്നായി മൊരിച്ചെടുക്കണം
12. ടിഷ്യു പേപ്പറിൽ വറുത്തു കോരുക
ചൂടോടെ റ്റുമാറ്റൊ സോസ് കൂട്ടി കഴിക്കാം
No comments:
Post a Comment