1. ഓട്സ് - 1 കപ്പ്
2. ഉരുളകിഴങ്ങ് -3
3. സവാള- 2
4. ക്യാരറ്റ് -1
5. വയലെറ്റ് ക്യാബേജ് - ചെറുതായി അരിഞ്ഞത് (1 കപ്പ് )
6. പച്ചമുളക്- 2
7. ഇഞ്ചി-ഒരു ചെറിയ കഷ്ണം
8. വെളുത്തുള്ളി - 2 അല്ലി
9 . കുരുമുളകുപൊടി- 1 ടീസ്പൂണ്‍
10. എണ്ണ - ആവശ്യത്തിന്
11. റൊട്ടിപൊടി - 1 കപ്പ്
12. മുട്ട - 1
13. ഉപ്പ്- ആവശ്യത്തിന്
9 . കുരുമുളകുപൊടി- 1 ടീസ്പൂണ്‍
10. എണ്ണ - ആവശ്യത്തിന്
11. റൊട്ടിപൊടി - 1 കപ്പ്
12. മുട്ട - 1
13. ഉപ്പ്- ആവശ്യത്തിന്
14. ഗരം മസാല - 1 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ആദ്യം ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ചെറുതായി അരിയുക.
2. ഉരുളക്കിഴങ്ങും ക്യാരറ്റും ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക.
3. വെന്തതിനു ശേഷം നന്നായി ഉടച്ചെടുക്കുക.
4. സവാള, ക്യാബേജ് ചെറുതായി അരിയുക.
5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിലേക്കു ഇഞ്ചി- വെളുത്തുള്ളി അരച്ചതും അരിഞ്ഞ സവാളയും ക്യാബേജും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.
6. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗരം മസാലയും കുരുമുളകുപൊടിയും ചെര്തിലക്കുക.
7. ഓട്സ് നന്നായി യോജിപ്പിച്ച ശേഷം ഉടച്ചു വയ്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഓട്സും ചേർത്ത് നന്നായി യോജിപ്പിക്കുക.
8. നന്നായി ആറിയതിനു ശേഷം കൈയിൽ വച്ച് ചെറിയ ഉരുളകളാക്കുക.
9. കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം മുട്ടയിൽ മുക്കി റൊട്ടിപൊടിയിൽ പുരട്ടി എണ്ണയിൽ വറുക്കുക.
ചൂടോടെ ചില്ലി സോസോ റ്റൊമറ്റൊ സൊസോ ചേർത്ത് കഴിക്കാം.
No comments:
Post a Comment