ചേരുവകൾ
1. ക്യാബേജ് നീളത്തിൽ അരിഞ്ഞത് - 1 കപ്പ്
2. സവാള - 2
3. കടലമാവ്- 11/2 കപ്പ്
4. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
5. മഞ്ഞൽ പൊടി - 1/ 2 ടീ സ്പൂണ്‍
6. കായപ്പൊടി - 1/ 4 ടേബിൾ സ്പൂണ്‍
7. ഉപ്പ്- ആവശ്യത്തിനു
8. പച്ചമുളക്- 2 (ചെറുതായി അരിഞ്ഞത് )
9. ഇഞ്ചി- വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂണ്‍
10.വെളിച്ചെണ്ണ- ആവശ്യത്തിനു
11. വെള്ളം - 1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം
1. നീളത്തിൽ അറിഞ്ഞ കാബേജും, സവാളയും, കടമാവും, ഇഞ്ചി- വെളുത്തുള്ളി അരച്ചതും, പച്ചമുളക് ചെറുതായി അരിഞ്ഞതും, മുളക് പൊടിയും, മഞ്ഞൾപൊടിയും, കായപ്പൊടിയും, വെള്ളവും, ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
2. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കുക.
3. എണ്ണ നന്നായി ചൂടാകുമ്പോൾ അതിലേക്കു യോജിപ്പിച്ച് വയ്ചിരിക്കുന്ന ക്യാബേജ്- സവാള കൂട്ടിൽ നിന്നും കുറച്ചു വീതം എടുത്തു എണ്ണയിൽ വറുക്കുക.
4. ഓരോ വശവും നന്നായി മൊരിയുന്ന രീതിയിൽ വറുത്തെടുക്കണം
ചൂടോടെ ചില്ലി സോസോ റ്റൊമാറ്റൊ സോസോ ചേർത്ത് കഴിക്കാം
No comments:
Post a Comment