ചേരുവകൾ
1. ഉരുളക്കിഴങ്ങ് - 3
2. ഗ്രീൻ പീസ് - 1 ഗ്രാം
3. സവാള - 3
4. ഇഞ്ചി - ഒരു ചെറിയ കഷ്ണം
5. വെളുത്തുള്ളി - 2 അല്ലി
6. പച്ചമുളക് - 2
7. കടലമാവ്- 1 കപ്പ്
8. മുളക്പൊടി- 2 ടീ സ്പൂണ്‍
9. മഞ്ഞൾപൊടി- 1 ടീ സ്പൂണ്‍
10. കായപ്പൊടി- 1/ 4 ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിന്
12. വെള്ളം - 1/ 2 കപ്പ് (കടലമാവിനു)
13. വെള്ളം - 11/2 കപ്പ് (ഉരുളക്കിഴങ്ങ് വേവിക്കുവാൻ)
തയ്യാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ കടലമാവും, മുളകുപൊടിയും, മഞ്ഞൾപൊടിയും , കായപ്പൊടിയും, ഉപ്പും 1/ 2 കപ്പ് വെള്ളവും ചേർത്ത് യോജിപ്പിക്കുക.
2. ഉരുളക്കിഴങ്ങും ഗ്രീൻ പീസും ഒന്നര കപ്പ് വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക.
3. സവാള ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയിൽ അരിഞ്ഞ സവാളയും ഉപ്പും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും എണ്ണയും ചേർത്ത് വഴറ്റുക.
4. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.
5. ഉരുളക്കിഴങ്ങ്- ഗ്രീൻ പീസ് നന്നായി വെന്തു കഴിയുമ്പോൾ തവി കൊണ്ട് ഉടയ്ക്കുക.
6. വഴറ്റി വെച്ചിരിക്കുന്ന സവാളയും ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ഗ്രീൻ പീസും കൈ കൊണ്ട് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക.
7. ഓരോ ഉരുളകളായി കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
ചായക്കൊപ്പം ചൂടോടെ റ്റൊമാറ്റൊ സോസോ ചില്ലി സോസോ കൂട്ടി കഴിക്കാം
No comments:
Post a Comment