Thursday, 8 August 2013

ബ്രെഡ്‌ ഹൽവ



ചേരുവകൾ 

1. ബ്രെഡ്‌ - 15 സ്ലൈസ് 
2. പഞ്ചസാര - 1 കപ്പ്‌ 
3. പാൽ - 3 കപ്പ്‌ 
4. അണ്ടിപരിപ്പ്- 10 
5. നെയ്യ് - 6 ടേബിൾ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

1. ഒരു വട്ടപാത്രത്തിൽ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് പുരട്ടുക. 


2. ബ്രെഡ്‌ ചെറിയ കഷ്ണങ്ങളായി മുറിക്കുക. 


3. ഒരു പാത്രത്തിൽ  2 ടേബിൾ സ്പൂണ്‍ നെയ്യ് ചൂടാക്കി, അതിലേക്കു അണ്ടിപരിപ്പ് ചേർത്ത് വറുക്കുക. അണ്ടിപരിപ്പ് ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ മാറ്റുക.


4. ബാക്കിയുള്ള നെയ്യും കൂടി പാത്രത്തിലേക്ക് ഒഴിച്ച്, മുറിച്ചു വയ്ച്ചിരിക്കുന്ന  ബ്രെഡ്‌ കഷ്ണങ്ങൾ ചേർത്ത്  5 മിനിറ്റ് ഇളക്കുക.



5. ചെറുതായി മൊരിയുമ്പോൾ അതിലേക്കു പാൽ ചേർത്തിളക്കുക. 



6. ബ്രെഡ്‌ നന്നായി വെന്തു കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. വറുത്തു വയ്ചിരിക്കുന്ന അണ്ടിപരിപ്പും ചേർത്ത് ഇളക്കുക.


7. നെയ്യ് പുരട്ടി വയ്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റി നന്നായി നിരത്തുക.


8. ചൂടോടെയോ അല്ലാതെയോ വിളമ്പാം.


Tuesday, 6 August 2013

സ്റ്റഫ്ട് ഓംലെറ്റ്


ചേരുവകൾ 

1. മുട്ട - 3
2. തക്കാളി - 1
3. പച്ചമുളക് - 2
4. ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം 

1. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക.



2. സവാള പച്ചമുളകും ചെറുതായി അരിയുക. 


3. തക്കാളിയും നീളത്തിൽ ചെറുതായി അരിയുക.



4. ഒരു ചീനച്ചട്ടിയിൽഎണ്ണ ചൂടാക്കി അതിലേക്കു അറിഞ്ഞു വയ്ചിരിക്കുന്ന സവാളയും പച്ചമുളകും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക.






5. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ അരിഞ്ഞു വയ്ച്ചിരിക്കുന്ന തക്കാളിയും ചേർത്ത് ഇളക്കുക. 



6. തക്കാളി നന്നായി വാടി കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



7. നന്നായി ആറിയതിനു ശേഷം ഇളക്കി വയ്ച്ചിരിക്കുന്ന മുട്ടയിൽ ചേർത്ത്
 യോജിപ്പിക്കുക.


8. ഒരു ദോശക്കല്ലോ പാനോ അടുപ്പിൽ വയ്ച്ചു നന്നായി ചൂടാക്കുക.  കല്ല്‌ ചൂടായതിനു ശേഷം അതിൽ നല്ലെണ്ണ പുരട്ടുക.


9. യോജിപ്പിച്ച് വയ്ചിരിക്കുന്ന മുട്ട- തക്കാളി കൂട്ട് കല്ലിൽ ഒഴിച്ച് പരത്തുക.


10. ഓരോ വശവും മറിച്ചിട്ട് നന്നായി വേവിക്കുക.