ചേരുവകള്‍
1. അണ്ടിപരിപ്പ് - 1 കപ്പ്
2. പഞ്ചസാര- 1 കപ്പ്
3. വെള്ളം - 3 കപ്പ്
4. നെയ്യ്- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക.
2. അണ്ടിപരിപ്പ് നനവില്ലാത്ത മിക്സിയില്‍ നല്ലത് പോലെ പൊടിച്ചെടുക്കുക.
3. ഒരു പാത്രത്തില്‍ 3 കപ്പ് വെള്ളവും 1 കപ്പ് പഞ്ചസാരയും യോജിപ്പിച്ച് അടുപ്പില്‍ വയ്ക്കുക. പഞ്ചസാര പാനി നൂല്‍ കനത്തില്‍ ആകുന്നതു വരെ നല്ലത് പോലെ ഇളക്കികൊണ്ടിരിക്കണം.
4. പഞ്ചസാര പാനി നൂല്‍ കനത്തില്‍ ആകുമ്പോള്‍ പൊടിച്ചു വയ്ച്ചിരിക്കുന്ന അണ്ടിപരിപ്പ് ചേര്‍ത്ത് നന്നായി ഇളക്കണം. ഇളക്കുമ്പോള്‍ കട്ട കേട്ടതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. ഉരുള ആക്കുവാന്‍ പറ്റുന്ന പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി നെയ്യ് പുരട്ടി വയ്ച്ചിരിക്കുന്ന പാത്രത്തിലേക്ക് നിരത്തുക.
6. ചൂടോടെ തന്നെ ആവശ്യമുള്ള രീതിയില്‍ മുറിക്കാം.
7. ചൂടാറുമ്പോള്‍ ഇളക്കിയെടുത്തുഅലങ്കരിച്ചു ഉപയോഗിക്കാം.
No comments:
Post a Comment