1. നെല്ലിക്ക -6
2. ചെറുനാരങ്ങ -2
3. ഇഞ്ചി - ഒരു ചെറിയ കഷ്ണം
4. ഉപ്പ് - ആവശ്യത്തിന്
5. വെള്ളം -3 കപ്പ്
തയാറാക്കുന്ന വിധം
1. നെല്ലിക്കയും, ഇഞ്ചിയും ചെറുതായി അരിയുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് യൊജിപ്പിച്ച് , ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്സിയില് അടിച്ചെടുക്കുക.
2. ജ്യൂസ് നന്നായി അരിച്ചെടുത്ത ശേഷം ഒരു നാരങ്ങയുടെ നീര് കൂടി ചേര്‍ക്കുക.
3. ആവശ്യത്തിന് വെള്ളവും കുറച്ചു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് പകര്‍ത്തി ഉപയോഗിക്കാം.
വേനല്‍കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ്.
No comments:
Post a Comment