Sunday, 24 March 2013

രസഗുള



ചേരുവകൾ 

1. പാൽ - 1 ലിറ്റർ
2. നാരങ്ങ നീര് - 2 ടേബിൾ സ്പൂണ്‍
3. പഞ്ചസാര - 1 1/2 കപ്പ്‌
4. വെള്ളം - 3 1/ 2 കപ്പ്‌
5. എലയ്ക്കപൊടി - 1/ 2 ടീസ്പൂണ്‍ എലയ്ക്കപൊടിയും
6. റവ - 1 ടേബിൾ സ്പൂണ്‍

തയാറാക്കുന്ന വിധം 

1. പാൽ ഒരു വലിയ പാത്രത്തിൽ തിളപ്പിക്കുക.


2. പാൽ നന്നായി തിളച്ചു വരുമ്പോൾ നാരങ്ങ നീര് ചേർത്ത് ഇളക്കുക.





3 .നന്നായിആറിയതിനു ശേഷം ഒരു തുണി അരിപ്പയിൽ അരിച്ചെടുക്കുക.






4. അര മണിക്കൂറിനു ശേഷം പനീർ റവയും ചേർത്ത് നന്നായി കുഴയ്ക്കുക.



5. ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക




6. ഒരു പാത്രത്തിൽ വെള്ളവും പഞ്ചസാരയും എലയ്ക്കപൊടിയും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി അലിയുന്നതു വരെ ഇളക്കി കൊണ്ടിരിക്കണം.



7. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോൾ ഉരുളകൾ ഓരോന്നായി വെള്ളത്തിലേക്ക്‌ ഇടുക.





8. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഉരുളകൾ വലുതാകും. അപ്പോൾ  ഗ്യാസ് ഓഫ്‌ ചെയ്യുക.




9. നന്നായിആറിയതിനു ശേഷം ഫ്രിഡ്ജില് വയ്ച്ചു തണുപ്പിച്ചു കഴിക്കാം.






No comments:

Post a Comment