ചേരുവകള്‍
1. പഴുത്ത ഏത്തയ്ക്ക - 4
2. നെയ്യ് -ആവശ്യത്തിന്
3. തേങ്ങ തിരുമ്മിയത് - 1 കപ്പ്
4. അണ്ടിപരിപ്പ് - 1/2 കപ്പ്
5. ഉണക്ക മുന്തിരി -1/ 2 കപ്പ്
6. മൈദമാവ് - 1 കപ്പ്
7. പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
8. വെള്ളം - 1/ 2 കപ്പ്
9. എലയ്ക്കപൊടി - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ഏത്തയ്ക്ക തൊലിയോടെ പുഴുങ്ങിയെടുക്കുക.
2. തൊലി കളഞ്ഞതിന് ശേഷം രണ്ടായി മുറിച്ചു കുരു കളയുക. അതിനു ശേഷം നന്നായി കുഴക്കുക. ചപ്പാത്തിയുടെ മാവ് പോലെ നന്നായി കുഴയണം.
3. അര കപ്പ് വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അലിയിക്കുക.
4 . ഒരു പത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്കു അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് വറുത്തെടുക്കുക.
5 . ഇതിലേക്ക് തേങ്ങ തിരുമമിയതും, അലിയിച്ച പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം എലയ്ക്കപോടിയും ചേര്‍ത്ത് ഇളക്കുക .
6. കുഴച്ചു വെച്ചിരിക്കുന്ന ഏത്തയ്ക്ക കൈയില്‍ വെച്ച് ചെറിയ ഉരുളകളാക്കിയതിനു ശേഷം നടുവില്‍ അമര്‍ത്തി ഒരു കുഴിയാക്കുക.
7. അതിലേക്കു നെയ്യില്‍ വറുത്ത തേങ്ങയും അണ്ടിപരിപ്പും ഉണക്കമുന്തിരിയും വയ്ച്ചതിന് ശേഷം നീളത്തില്‍ ഉരുട്ടുക.
8. മൈദാ മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഓരോ വശവും നല്ലത് പോലെ മൊരിയണം.
ചൂടോടെ ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒരു പലഹാരമാണ്.
No comments:
Post a Comment