Wednesday, 9 October 2013

ചിക്കൻ റോസ്റ്റ്


ചേരുവകൾ 

1. ചിക്കൻ കാൽ - 2 
2. തക്കാളി - 1 
3. കാപ്സികം - 1 
4. സവാള -2 
5. ഇഞ്ചി - 1 വലിയ കഷ്ണം 
6. വെളുത്തുള്ളി - 10  അല്ലി 
7.ചുവന്നുള്ളി - 10 
10. മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍ 
9. മുളക് പൊടി -2  ടി സ്പൂണ്‍ 
10 . കുരുമുളക് പൊടി - 1 ടി സ്പൂണ്‍ 
12 . വെളിച്ചെണ്ണ - ആവശ്യത്തിന് 
13. ഉപ്പ് - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം 

1. 1. കഴുകി വയ്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളിൽ ആവശ്യത്തിനു ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് വയ്ക്കുക. 


2. ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ കുരുമുളക് പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക 



3. 2. അരച്ചെടുത്ത ശേഷം മാറ്റി മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് വയ്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളിൽ നന്നായി യോജിപ്പിക്കുക. ആവശ്യത്തിനു ഉപ്പും ചേർക്കണം .


4. 2 കപ്പ്‌ വെള്ളം ചേർത്ത് അടച്ചു വയ്ച്ചു വേവിക്കുക. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 


5. ഒരു ചീനച്ചട്ടിയിൽ സവാളയും കാപ്സികവും ഉപ്പ് ചേർത്ത് വഴറ്റുക. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ അതിലേക്കു തക്കാളി ചേർത്ത് വഴറ്റുക. 



6. ഇതിലേക്ക് അരച്ച് വയ്ചിരിക്കുന്ന ഉള്ളു, വെളുത്തുള്ളി, കുരുമുളക് കൂടി ചേർത്ത് നന്നായിയോജിപ്പിക്കുക. അതിനു ശേഷം മുളകുപൊടിയും മഞ്ഞള്പോടിയും ചേർത്ത്ഇളക്കുക 


7. ഇതിലേക്ക് വേവിച്ചു വയ്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. 1 ടേബിൾ സ്പൂണ്‍ എണ്ണയും ചേർത്തിളക്കുക.  


8. ചിക്കൻ നന്നായി മൂത്ത് വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 

ചോറിനോപ്പമോ ചപ്പാത്തിക്കൊപ്പമോ  കഴിക്കാം 


No comments:

Post a Comment