Friday, 31 May 2013

ചീസി ചില്ലി ബ്രെഡ്‌ ടോസ്റ്റ്‌


ചേരുവകൾ 

1. ബ്രെഡ്‌ - 5 
2. ബട്ടർ - 5 ടേബിൾ സ്പൂൂൻ 
3. വറ്റൽ മുളക് പൊടിച്ചു - 2 ടേബിൾ സ്പൂണ്‍ (5 വറ്റൽ മുളക്)



തയ്യാറാക്കുന്ന വിധം 

1. ഒരു പാത്രത്തിൽ  ബട്ടറും വറ്റൽ മുളക് പൊടിയും കൂടി യോജിപ്പിക്കുക. 


 
2. ബ്രെഡ്‌ കുറുകെ  ത്രികോണ ആകൃതിയിൽ മുറിക്കുക.



3. ബ്രെഡിന്റെ ഓരോ വശത്തും യോജിപ്പിച്ച് വയ്ചിരിക്കുന്ന ബട്ടർ പുരട്ടുക. അതിനു ശേഷം ഒരു ദോശക്കല്ലിൽ  വയ്ച്ചു രണ്ടു വശവും മൊരിച്ചെടുക്കുക.





ചൂടോടെ ചായക്കൊപ്പം കഴിക്കാം. 


മാങ്ങ പുഡിംഗ്





ചേരുവകൾ 

1.പഴുത്ത മാങ്ങ- 3 (ചെറുത്)
2. പഞ്ചസാര- 3/4 കപ്പ്‌ 
3. പാൽ - 1 കപ്പ്‌ 
4. വെള്ളം - 1/ 4 കപ്പ്‌ 
5. ജെലാറ്റിൻ - 2 ടേബിൾ സ്പൂണ്‍ 



തയ്യാറാക്കുന്ന വിധം 

1. പഴുത്ത മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക.



2. കഷ്ണങ്ങളാക്കിയ മാങ്ങയും, പഞ്ചസാരയും പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 




3. ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂണ്‍ ജെലാറ്റിൻ എടുത്തു അതിലേക്കു കാൽ കപ്പ്‌ വെള്ളം ചേർത്ത് ഇളക്കി, ജെലാറ്റിൻ അലിയാൻ 10 മിനിറ്റ് വയ്ക്കുക. 



4. അതിനു ശേഷം ജെലാറ്റിൻ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വെച്ച് ചൂടാക്കുക. ജെലാറ്റിൻ അലിയുന്നതു വരെ ചൂടാക്കുക.


5. മിക്സിയിൽ അടിച്ചെടുത്ത മാങ്ങാ- മിശ്രിതതിനോപ്പം അലിയിച്ച ജെലറ്റിനും ചേർത്ത് നന്നായി ഇളക്കി ഒന്ന് കൂടി മിക്സിയിൽ അടിച്ചെടുക്കുക. 


6. പുഡിംഗ് വിളമ്പാൻ ഉള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വെച്ച് 6-7 മണിക്കൂർ തണുപ്പിക്കുക.(ഫ്രീസെറിൽ ആണെങ്കിൽ 3- 4 മണിക്കൂർ  വയ്ച്ചാൽ മതിയാകും)



7. തണുത്തതിനു ശേഷം ഫ്രിഡ്ജിൽ നിന്നും മാറ്റി മാങ്ങാ കഷ്ണങ്ങൾ വയ്ച്ചു അലങ്കരിച്ചു വിളമ്പാം