Monday 30 September 2013

Nutty Chicken Strips/ നട്ടി ചിക്കൻ സ്റ്റ്രിപ്സ്




ചേരുവകൾ 

1. ചിക്കൻ- 250 ഗ്രാം (എല്ലില്ലാത്തത്)
2. മൈദാ - 1/2 കപ്പ്‌ 
3. മുട്ട - 1 
4. അണ്ടിപരിപ്പ് അരചെടുത്തത് - 1/2 കപ്പ്‌ 
5. കുരുമുളക് പൊടി - 1 ടേബിൾ സ്പൂണ്‍ 
6. വറ്റൽ മുളക് - 3 (പൊടിച്ചത്) 
7. പാൽ - 2 ടേബിൾ സ്പൂണ്‍ 
8. ഉപ്പ് - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

1. ചിക്കൻ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കുക. മുട്ടയും പാലും നന്നായി യോജിപ്പിക്കുക 

2. കഷ്ണങ്ങളാക്കിയ ചിക്കൻ ആദ്യം ഉപ്പു പുരട്ടി വയ്ക്കുക


3. ചിക്കൻ ആദ്യം മൈദമാവിൽ മുക്കുക. അതിനു ശേഷം മുട്ട- പാൽ മിശ്രിതത്തിൽ മുക്കുക. 


4. വീണ്ടും മൈദമാവിൽ മുക്കുക. 


5. റൊട്ടിപൊടിയും അരച്ചെടുത്ത അണ്ടിപരിപ്പും, വറ്റൽമുളകും, കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. 


6. മൈദമാവിൽ മുക്കിയ ചിക്കൻ യോജിപ്പിച്ച് വയ്ചിരിക്കുന്ന റൊട്ടിപൊടി- അണ്ടിപരിപ്പ് മിശ്രിതത്തിൽ മുക്കിയെടുക്കുക. അതിനു ശേഷം ഫ്രീസറിൽ 1 മണിക്കൂര് നേരം വയ്ച്ചു തണുപ്പിക്കുക.


7.ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കുക. 


8. എണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ കഷ്ണം ചിക്കൻ വീതം ചേർത്ത്  നന്നായി വറുത്തെടുക്കുക. 


9. ചിക്കൻ കഷ്ണങ്ങൾ നന്നായി എണ്ണയിൽ മുങ്ങിയിരിക്കണം 



നല്ല ബ്രൌണ്‍ നിറമാകുമ്പോൾ ടിഷ്യു പേപ്പറിൽ വറുത്തു കോരാം 


സ്റ്റാർറ്റെർ ആയോ ചോറിനൊപ്പമോ കഴിക്കാവുന്നതാണ് 


കോളി ഫ്ലവർ ഹഷ്പപ്പി / Cauliflower Hushpuppy


ചേരുവകൾ 

1. കോളി ഫ്ലവർ - 1 
2. സവാള- 1 
3. കാപ്സികം -1 
4. ഇഞ്ചി- 1 കഷ്ണം ( വലുത്)
5. വെളുത്തുള്ളി - 10 അല്ലി  
6. മൈദാ - 1 കപ്പ്‌ 
7. മുട്ട - 1 
8. മുളക്  പൊടി - 1 ടേബിൾ സ്പൂണ്‍ 
9. ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിനു
  


തയ്യാറാക്കുന്ന വിധം 

1. കോളി ഫ്ലവർ ചെറിയ കഷ്ണങ്ങളാക്കുക. 



2. സവാളയും കാപ്സികവും ചെറിയ കഷ്ണങ്ങളാക്കുക 


3. ഇഞ്ചി- വെളുത്തുള്ളി അരച്ചെടുക്കുക


4. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. 



5. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അടർത്തിയെടുത്ത കോളിഫ്ലവർ, ആവശ്യത്തിന് ഉപ്പും ചേർത്ത് 5- 10 വേവിക്കുക. 





6. വേവിച്ച കോളിഫ്ലവർ നന്നായി മിക്സിയിൽ അരച്ചെടുക്കുക.



7. മൈദയും, മുട്ടയും, മുളക് പൊടിയും, ബേക്കിംഗ് പൌഡറും  ചേർത്ത് നന്നായി യോജിപ്പിക്കുക 



8. ഇതിലേക്ക് അരച്ചെടുത്ത കോളിഫ്ലവർ , അരിഞ്ഞ കാപ്സികവും, സവാളയും ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.


9.  ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക 



10. എണ്ണ നന്നായി തിളച്ചു വരുമ്പോൾ അതിലേക്കു യോജിപ്പിച്ച് വയ്ച്ചിരിക്കുന്ന മിശ്രിതം ചെറിയ ഉരുളകളാക്കി വറുത്തെടുക്കുക 



11. രണ്ടു വശവും നന്നായി മൊരിച്ചെടുക്കണം 



12. ടിഷ്യു പേപ്പറിൽ വറുത്തു കോരുക 



ചൂടോടെ റ്റുമാറ്റൊ സോസ് കൂട്ടി കഴിക്കാം 







Wednesday 11 September 2013

ഓട്സ് കട്ലെറ്റ്


ചേരുവകൾ 

1. ഓട്സ് - 1 കപ്പ്‌
2. ഉരുളകിഴങ്ങ് -3
3. സവാള- 2
4. ക്യാരറ്റ് -1 
5. വയലെറ്റ് ക്യാബേജ് - ചെറുതായി അരിഞ്ഞത് (1 കപ്പ്‌ )
6. പച്ചമുളക്- 2
7. ഇഞ്ചി-ഒരു ചെറിയ കഷ്ണം
8. വെളുത്തുള്ളി - 2 അല്ലി
9 . കുരുമുളകുപൊടി- 1 ടീസ്പൂണ്‍
10. എണ്ണ - ആവശ്യത്തിന്
11. റൊട്ടിപൊടി - 1 കപ്പ്‌ 
12. മുട്ട - 1
13. ഉപ്പ്- ആവശ്യത്തിന്
14. ഗരം മസാല - 1 ടീ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. ആദ്യം ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ചെറുതായി അരിയുക.


2. ഉരുളക്കിഴങ്ങും ക്യാരറ്റും  ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. 



3. വെന്തതിനു ശേഷം നന്നായി ഉടച്ചെടുക്കുക.





4. സവാള, ക്യാബേജ് ചെറുതായി അരിയുക. 



5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിലേക്കു ഇഞ്ചി- വെളുത്തുള്ളി അരച്ചതും അരിഞ്ഞ സവാളയും ക്യാബേജും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.




6. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗരം മസാലയും കുരുമുളകുപൊടിയും ചെര്തിലക്കുക. 




7. ഓട്സ് നന്നായി യോജിപ്പിച്ച ശേഷം ഉടച്ചു വയ്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഓട്സും ചേർത്ത് നന്നായി യോജിപ്പിക്കുക. 




8. നന്നായി ആറിയതിനു ശേഷം കൈയിൽ വച്ച് ചെറിയ ഉരുളകളാക്കുക. 



9. കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം മുട്ടയിൽ മുക്കി റൊട്ടിപൊടിയിൽ പുരട്ടി എണ്ണയിൽ വറുക്കുക. 






ചൂടോടെ ചില്ലി സോസോ  റ്റൊമറ്റൊ സൊസോ ചേർത്ത് കഴിക്കാം.