Saturday 23 February 2013

വെജിടബിള്‍ കട് ലറ്റ്




ചേരുവകള്‍ 

1. ഉരുളകിഴങ്ങ് -3
2. സവാള- 1
3. ക്യാരറ്റ് -2
4. ബീന്‍സ്‌- 5-10
5. പച്ചമുളക്- 2
6. ഇഞ്ചി-ഒരു ചെറിയ കഷ്ണം
7. വെളുത്തുള്ളി- 3 അല്ലി
8. കുരുമുളകുപൊടി- 1 ടീസ്പൂണ്‍
9. എണ്ണ - ആവശ്യത്തിന്
10. റൊട്ടിപൊടി - 1 കവര്‍
11. മൈദാ മാവ്- 1 കപ്പ്‌
12. ഉപ്പ്- ആവശ്യത്തിന്






ഉണ്ടാക്കുന്ന വിധം 


1. ആദ്യം ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീന്‍സ്‌ എന്നിവയെല്ലാം ചെറുതായി അരിയുക.

 2. ഉരുളക്കിഴങ്ങു   ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. അരിഞ്ഞു  വയ്ച്ചിരികുന്ന ക്യാരറ്റും ബീന്‍സും ആവിയില്‍ വേവിച്ചെടുക്കുക.

3. ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം  നന്നായി ഉടച്ചെടുക്കുക.

 
 4. സവാളയും പച്ചമുളകും ചെറുതായി അരിയുക.



5.  ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുത്ത് എണ്ണയില്‍ വഴട്ടുക. ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കുക.

6 . ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് വഴറ്റിയ സവാളയും പച്ചമുളകും, ആവിയില്‍ വേവിച്ച ക്യാരറ്റും, ബീന്‍സും ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക.



7. നന്നായി  ഉടച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കുക.  കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.


 



 8. അതിനു ശേഷം മൈദാ മാവില്‍ മുക്കി റൊട്ടി പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുക്കുക.




ചൂടോടെ റ്റൊമാറ്റൊ സോസ് കൂട്ടി കഴിക്കാം.



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. റൊട്ടി പൊടിക്ക് പകരം ബ്രിട്ടാനിയ റസ്ക് വാങ്ങി മിക്സിയില്‌ പോടിചെടുത്താല്‍ മതി.

































2. ഗ്രീന്‍ പീസും ബീറ്റ്റൂട്ടും വേണമെങ്കില്‍ കട് ലറ്റില്‍  ചേര്‍ക്കാം .

1 comment:

  1. കട്ലറ്റ് ഇഷ്ട്ടം താങ്ക് യു

    ReplyDelete