Wednesday 19 June 2013

കാബേജ് പക്കോട



ചേരുവകൾ 
1. ക്യാബേജ് നീളത്തിൽ അരിഞ്ഞത് - 1 കപ്പ്‌ 
2. സവാള - 2 
3. കടലമാവ്- 11/2 കപ്പ്‌ 
4. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍ 
5. മഞ്ഞൽ പൊടി - 1/ 2 ടീ സ്പൂണ്‍ 
6. കായപ്പൊടി - 1/ 4 ടേബിൾ സ്പൂണ്‍ 
7. ഉപ്പ്- ആവശ്യത്തിനു 
8. പച്ചമുളക്- 2 (ചെറുതായി അരിഞ്ഞത് )
9. ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾ സ്പൂണ്‍ 
10.വെളിച്ചെണ്ണ- ആവശ്യത്തിനു 
11. വെള്ളം - 1/ 4 കപ്പ്‌ 



തയ്യാറാക്കുന്ന വിധം 

1. നീളത്തിൽ അറിഞ്ഞ കാബേജും, സവാളയും, കടമാവും, ഇഞ്ചി- വെളുത്തുള്ളി അരച്ചതും, പച്ചമുളക് ചെറുതായി അരിഞ്ഞതും, മുളക് പൊടിയും, മഞ്ഞൾപൊടിയും, കായപ്പൊടിയും, വെള്ളവും, ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.


2. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കുക.


3. എണ്ണ നന്നായി ചൂടാകുമ്പോൾ അതിലേക്കു യോജിപ്പിച്ച് വയ്ചിരിക്കുന്ന ക്യാബേജ്- സവാള കൂട്ടിൽ നിന്നും കുറച്ചു വീതം എടുത്തു എണ്ണയിൽ വറുക്കുക.


4. ഓരോ വശവും നന്നായി മൊരിയുന്ന രീതിയിൽ വറുത്തെടുക്കണം


ചൂടോടെ ചില്ലി സോസോ റ്റൊമാറ്റൊ സോസോ ചേർത്ത് കഴിക്കാം 



ക്യാരറ്റ് ഹൽവ


എന്റെ ഈ ബ്ലോഗിലെ അമ്പതാമത്തെ  പോസ്റ്റ്‌ 



ചേരുവകൽ 

1. ക്യാരറ്റ് - 4 
2. പാൽ - 1 1/2 കപ്പ്‌ 
3. പഞ്ചസാര- 1 കപ്പ്‌ 
4. നെയ്യ്- 3 ടേബിൾ സ്പൂണ്‍ 
5. എലയ്ക്കപൊടി- 1 ടീ സ്പൂണ്‍ 
6. അണ്ടിപരിപ്പ് - 10 (ചെറുതായി അരിഞ്ഞത്)


തയ്യാറാക്കുന്ന വിധം 

1. ക്യാരറ്റ് ഗ്രെയ്റ്റെർ  ഉപയോഗിച്ച് ചെറുതായി അരിയുക.


2. ഒരു വലിയ പാത്രം അടുപ്പത്തു വയ്ച്ചു ചൂടാക്കുക.


3. ഇതിലേക്ക് നെയ്യൊഴിച്ച് ചൂടാക്കി, അണ്ടിപരിപ്പ് വറുത്തെടുക്കുക.


4. അണ്ടിപരിപ്പ് ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ വറുത്തു കോരി മാറ്റി വയ്ക്കുക.


5. അണ്ടിപരിപ്പ് വറുക്കാൻ ഉപയോഗിച്ച നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തു വയ്ചിരിക്കുന്ന ക്യാരറ്റ് ചേർത്ത് 2-3 മിനിറ്റ് ഇളക്കുക.


6. ഇതിലേക്ക് പാൽ  ചേർത്ത് ചെറിയ തീയിൽ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക്  ഇളക്കി കൊണ്ടിരിക്കണം.


7. 5 - 10  മിനിറ്റു കഴിയുമ്പോൾ പാൽ വറ്റാൻ തുടങ്ങും. അടിക്കു പിടിക്കാതിരിക്കാൻ നന്നായി ഇളക്കുക.


8. പാൽ  നന്നായി വറ്റി കഴിയുമ്പോൾ ഇതിലേക്ക് പഞ്ചസാരയും എലയ്ക്കപൊടിയും ചേർത്തിളക്കുക. പഞ്ചസാര നന്നായി അലിയുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക.




9. പഞ്ചസാര  നന്നായി യോജിച്ചു കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. നെയ്യിൽ വറുത്തെടുത്ത അണ്ടിപരിപ്പും ചേർത്ത് നന്നായി ഇളക്കുക.


10. വിളംബാൻ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം.


വായു കടക്കാത്ത പാത്രത്തിൽ അടച്ചു ഫ്രിഡ്ജിൽ ഒരാഴ്ച വരെ സൂക്ഷിക്കാം

Friday 14 June 2013

ഉരുളക്കിഴങ്ങ് ബോണ്ട



ചേരുവകൾ 
1. ഉരുളക്കിഴങ്ങ് - 3
2. ഗ്രീൻ പീസ്‌ - 1 ഗ്രാം
3. സവാള - 3
4. ഇഞ്ചി - ഒരു ചെറിയ കഷ്ണം
5. വെളുത്തുള്ളി - 2 അല്ലി
6. പച്ചമുളക് - 2
7. കടലമാവ്- 1 കപ്പ്‌
8. മുളക്പൊടി- 2 ടീ സ്പൂണ്‍
9. മഞ്ഞൾപൊടി- 1 ടീ സ്പൂണ്‍
10. കായപ്പൊടി- 1/ 4 ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിന്
12. വെള്ളം - 1/ 2 കപ്പ്‌ (കടലമാവിനു)
13. വെള്ളം - 11/2 കപ്പ്‌ (ഉരുളക്കിഴങ്ങ് വേവിക്കുവാൻ)


തയ്യാറാക്കുന്ന വിധം 

1. ഒരു പാത്രത്തിൽ കടലമാവും, മുളകുപൊടിയും, മഞ്ഞൾപൊടിയും , കായപ്പൊടിയും, ഉപ്പും 1/ 2 കപ്പ്‌  വെള്ളവും ചേർത്ത് യോജിപ്പിക്കുക.


2. ഉരുളക്കിഴങ്ങും ഗ്രീൻ പീസും ഒന്നര കപ്പ്‌ വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക.


3. സവാള ചെറുതായി അരിയുക.  ഒരു ചീനച്ചട്ടിയിൽ അരിഞ്ഞ സവാളയും ഉപ്പും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും എണ്ണയും ചേർത്ത് വഴറ്റുക.



4. സവാള ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.


5. ഉരുളക്കിഴങ്ങ്- ഗ്രീൻ പീസ്‌ നന്നായി വെന്തു കഴിയുമ്പോൾ തവി കൊണ്ട് ഉടയ്ക്കുക.



6. വഴറ്റി വെച്ചിരിക്കുന്ന സവാളയും ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ഗ്രീൻ പീസും കൈ കൊണ്ട് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക.


7. ഓരോ ഉരുളകളായി കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.




ചായക്കൊപ്പം ചൂടോടെ റ്റൊമാറ്റൊ സോസോ ചില്ലി സോസോ കൂട്ടി കഴിക്കാം


മിൽക്ക് ഹൽവ


ചേരുവകൾ 

1. പാൽ- 2 കപ്പ്‌
2. പഞ്ചസാര - 1/2 കപ്പ്‌ ( നല്ല മധുരം ആവശ്യമെങ്കിൽ 3/4 കപ്പ്‌ പഞ്ചസാര ചേർക്കാം)
3. റവ- 1 കപ്പ്‌
4. നെയ്യ്- 4 ടേബിൾ സ്പൂണ്‍
5. അണ്ടിപരിപ്പ് - 10



തയ്യാറാക്കുന്ന വിധം 

1.ഒരു പാത്രത്തിൽ നെയ്യ് പുരട്ടി വയ്ക്കുക.



2. ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്കു അണ്ടിപരിപ്പ് ചേർത്ത് വറുത്തെടുക്കുക.



3. ഒരു വലിയ പാത്രം അടുപ്പത്ത് വയ്ച്ചു ചൂടാക്കുക.



4. ഇതിലേക്ക് പാലും, റവയും, പഞ്ചസാരയും, നെയ്യും ഒന്നിച്ചു ചേർത്ത് ഇളക്കുക.



5. പാൽ നന്നായി കുറുകി വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. 


6. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.




7. ഇതിലേക്ക് നെയ്യിൽ വറുത്തു വയ്ചിരിക്കുന്ന അണ്ടിപരിപ്പും ചേർത്തിളക്കി നെയ്യ് പുരട്ടി വയ്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റി നിരത്തുക.




8. ചൂടാറുമ്പോൾഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

Thursday 6 June 2013

വെങ്കായ ചട്നി






ചേരുവകൾ 

1. സവാള - 2 വലുത് 
2. വറ്റൽ മുളക് - 2 
3. തേങ്ങ തിരുമ്മിയത്‌ - 1/ 3 കപ്പ്‌ (5 ടേബിൾ സ്പൂണ്‍) 
4. ഉപ്പ് - ആവശ്യത്തിനു 
5. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം

1. സവാള നീളത്തിൽ അരിയുക. ഒരു ചീനച്ചട്ടിയിൽ സവാള അരിഞ്ഞതും വറ്റൽ മുളകും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വഴറ്റുക.



2. സവാള  ഇളം ബ്രൌണ്‍ കളർ ആകുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. ചൂടാറുമ്പോൾ വഴറ്റിയ സവാളയും വറ്റൽ മുളകും  തേങ്ങയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.



3. നന്നായി അരയണം. 


4. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്കു കടുക് താളിക്കുക. കടുക് പൊട്ടുമ്പോൾ വട്ടല്മുളകും ചേർത്തിളക്കി അരച്ച് വയ്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേർത്തിളക്കുക. 


ദോശ, ഇഡ്ഡലിയുടെ ഒപ്പം കഴിക്കാം