Monday 29 April 2013

ചോക്കോ ബോൾസ്




ചേരുവകൾ 

1. കേക്ക് - 1/ 4 കിലോ 
2. ഡയറി മിൽക് - 2- 5 ( 5 രൂപയുടെ)
3. കൊക്കോ പൌഡർ - 4 ടേബിൾ സ്പൂണ്‍ 
4. തേങ്ങ തിരുമ്മിയത്‌ - 1/ 2 കപ്പ്‌ 


തയ്യാറാക്കുന്ന വിധം 


1. കേക്ക് കൈ കൊണ്ട് ചെറുതായി പൊടിക്കുക.



2. ഒരു പാത്രത്തിൽ ഡയറി മില്കും കൊക്കോ പൌഡറും എടുക്കുക. ഒരു പരന്ന പാത്രത്തിൽ ചൂട് വെള്ളമൊഴിച്ച് അതിലേക്കുആദ്യത്തെ പാത്രം ഇറക്കി വയ്ച്ചു ചോക്ലേറ്റ് ഉരുക്കുക. (ഡബിൾ ബോയിലിംഗ് )


3. ചോക്ലേറ്റ് നന്നായി ഉരുക്കുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.



4. ഒരു വലിയ പാത്രത്തിലേക്ക് അലിയിച്ച ചോക്ലേറ്റ് മാറ്റുക. 



5. ഇതിലേക്ക് പൊടിക് ഹു വയ്ചിരിക്കുന്ന കേക്കും ചേർത്ത് കൈ കൊണ്ട് നന്നായി കുഴയ്ക്കുക. 




6. ചെറിയ ഉരുളകളാക്കി ഉരുട്ടി തിരുമ്മി വയ്ചിരിക്കുന്ന തേങ്ങയിൽ പോതിഞ്ഞെടുക്കുക.


7. ഓരോന്നായി ഉരുട്ടി തേങ്ങയിൽ പോതിഞ്ഞെടുക്കുക. ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ചു കഴിക്കാം. 




കൊക്കോ പൌഡറിന് പകരം മൊത്തം 5- 6 ഡയറി മില്ക്ക് ഉപയോഗിച്ചാലും മതിയാകും.

ഷാർജ ഷേക്ക്‌


ചേരുവകൾ 

1. ഫ്രീസെറിൽ വയ്ച്ചു തണുപ്പിച്ച പാൽ - 500 ml
2. പഴം - 3
3. ഹോർലിക്ക്സ് - 3 ടേബിൾ സ്പൂണ്‍
4. അണ്ടിപരിപ്പ് - 6


തയ്യാറാക്കുന്ന വിധം 

1. പഴം ചെറുതായി അരിയുക.


2. ഒരു മിക്സിയിൽ പഴം അരിഞ്ഞതും ഹോർലിക്ക്സും അണ്ടിപരിപ്പും തണുപ്പിച്ച പാലും ചേർത്ത് നന്നായി അടിക്കുക. (ആവശ്യമെങ്കിൽ പഞ്ചസാരയും ചേര്ക്കാം)






3. ഉടനെ ഗ്ലാസ്സിലേക്ക്‌പകർന്നു കുടിക്കാം. നല്ല തണുപ്പ് ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ചും കുടിക്കാം.


Friday 26 April 2013

പാലട പ്രഥമൻ


ചേരുവകൾ 

1. പാൽ - ഒന്നര ലിറ്റർ
2. പഞ്ചസാര - ഒന്നര കപ്പ്‌
3. പാലട - 1 കവർ
4. നെയ്യ് - 2 ടേബിൾ സ്പൂണ്‍
5. അണ്ടിപരിപ്പ് - 1 ടേബിൾ സ്പൂണ്‍
6. ഉണക്കമുന്തിരി - 1 ടേബിൾ സ്പൂണ്‍
7. വെള്ളം - 5 കപ്പ്‌
8. ഏലയ്ക്ക പൊടി - 1/ 2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

1. പാൽ കാച്ചുക.



2. ഒരു വലിയ പാത്രത്തിൽ 3 കപ്പ്‌   വെള്ളമൊഴിച്ച് തിളപ്പിക്കുക. 


3. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ചേർത്ത് 10 - 15 മിനിറ്റ് വേവിക്കുക. 




4. അതിനു ശേഷം തണുത്ത വെള്ളത്തില് കഴുകി വെള്ളം തോരാൻ വയ്ക്കുക.


5. കാച്ചിയ പാലും പഞ്ചസാരയും 2 കപ്പ്‌ വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക.





6. തിളച്ചു വരുമ്പോൾ മാറ്റി വയ്ചിരിക്കുന്ന അടയും ചേർത്ത് വേവിക്കുക.



7. അട നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കണം.( കട്ട കെട്ടാതിരിക്കാൻ വേണ്ടിയാണിത്).







8. അട വെന്തു കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം  ഏലയ്ക്ക പൊടിയും നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കണം. 



മുട്ട അവിയൽ




ചേരുവകൾ
1. മുട്ട- 3
2.തേങ്ങ തിരുമ്മിയത്‌ - 1/2 കപ്പ്‌
3.ചുവന്നുള്ളി- 4
4.പച്ചമുളക്- 2
5.മഞ്ഞൾ പൊടി - 1/ 4 ടീ സ്പൂണ്‍
6.വെള്ളം - ആവശ്യത്തിനു
7. കറിവേപ്പില



തയ്യാറാക്കുന്ന വിധം 

1. മുട്ട പുഴുങ്ങുക. ചൂടാറുമ്പോൾ തോട് പൊട്ടിച്ച് ചകിരിനാരുപയോഗിച്ചു നീളത്തിൽ രണ്ടായി മുറിക്കുക.



2. തേങ്ങയും ചുവന്നുള്ളിയും പച്ചമുളകുംമഞ്ഞൾ പൊടിയും കുറച്ചു വെള്ളം ( 1/ 4 കപ്പ്‌) ചേർത്ത് അരയ്ക്കുക.


3. അരച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തിളക്കുക. 



4. ഇതിലേക്ക് മുറിച്ചു വയ്ചിരിക്കുന്ന മുട്ട കൂടി ചേർത്തിളക്കുക ( മുട്ടയുടെ മഞ്ഞ താഴെ വരുന്ന തരത്തിൽ കമഴ്ത്തി വയ്ക്കണം). കറിവേപ്പിലയും കൂടി ചേർത്ത് 5 -7 മിനിറ്റ് ഇ\വെവിക്കനം. വേവിക്കണം. 


5. വെള്ളം നന്നായി വറ്റുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.


ഇലുമ്പൻ പുളി അച്ചാർ




ചേരുവകൾ 

1. ഇലുംബൻ പുളി - 30  
2. മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ 
3. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍ 
4. ഉപ്പ്- ആവശ്യത്തിന് 
5. കായപ്പൊടി- 1/ 2 ടീ സ്പൂണ്‍ 
6. പച്ചമുളക്- 3 
7. ഉലുവപ്പൊടി- 1/ 4 ടീ സ്പൂണ്‍ 
8. വെള്ളം - 1/ 4 കപ്പ്‌ 
9. വറ്റൽ മുളക്- 3 
10. കടുക്
11.കറിവേപ്പില 
12. നല്ലെണ്ണ- 4 ടേബിൾ സ്പൂണ്‍ 


തയ്യാറാക്കുന്ന വിധം 

1. ഇലുംബൻ പുളി രണ്ടറ്റവും മുറിച്ചു വൃത്തിയായി കഴുകിയെടുക്കുക. 


2. പുളി നീളത്തിൽ രണ്ടായി മുറിക്കുക. പച്ചമുളകും നീളത്തിൽ കീറിയിടുക. 



3. ഒരു ചീനച്ചട്ടിയിൽ മുളക് പൊടിയും , മഞ്ഞൾ പൊടിയും, കായപ്പൊടിയും , ഉലുവാപ്പൊടിയും ചൂടാക്കുക.


4. ചെറുതായി കളർ മാറുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.



5. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ലെണ്ണ ചൂടായി വരുമ്പോൾ കടുക് താളിച്ച്‌, കടുക് പോട്ട്ടുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തിളക്കുക. 


6. ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന ഇലുംബൻ പുളിയും പച്ചമുളകും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക.  



7. പുളി നന്നായി വാടുമ്പോൾ ചൂടാക്കി വയ്ചിരിക്കുന്ന മുളകുപൊടി കൂട്ട് ചേർത്തിളക്കുക. 





8. കാൽ കപ്പ്‌ വെള്ളവും ചേർത്തിളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്തു ആറാൻ വയ്ക്കുക.




ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു അച്ചാറാണ്.


ഏത്തയ്ക്ക അപ്പം





ചേരുവകൾ 
1. പഴുത്ത ഏത്തയ്ക്ക - 2 ( വലുത്)
2. പഞ്ചസാര- 5 ടീ സ്പൂണ്‍ 
3. മൈദാ മാവ് - 2 കപ്പ്‌ 
4. വെള്ളം - ആവശ്യത്തിന് 
5. വെളിച്ചെണ്ണ- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

1. ഏത്തയ്ക്ക  നീളത്തിൽ രണ്ടായി മുറിക്കുക. മുറിച്ച കഷ്ണങ്ങൾ വീണ്ടും രണ്ടായോ മൂന്നായോ മുറിക്കുക. 



2. ഒരു പാത്രത്തിൽ മൈദാ മാവും പഞ്ചസാരയും ആവശ്യത്തിനു വെള്ളവും ചേർത്ത് യോജിപ്പിക്കുക . 


3. ഒരു ചീനച്ചട്ടിടിയിൽ എണ്ണ ചൂടാക്കുക.


4. എണ്ണ നന്നായി ചൂടാകുമ്പോൾ ഏത്തയ്ക്ക മൈദാ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക. 




5. രണ്ടു വശവും നന്നായി മൊരിയുന്ന വിധത്തിൽ മറിച്ചിട്ട് വറുത്തെടുക്കണം. 



6. ഒരു പാത്രത്തിൽ ടിഷ്യു പേപ്പർ നിരത്തി അതിലേക്കു ഏത്തയ്ക്ക അപ്പം ചൂടോടെ  മാറ്റാം.